കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കകള്‍ക്ക് വിരാമം; തൃശൂര്‍ പൂരം പതിവുപോലെ നടക്കും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം നടക്കാതിരിക്കുമോ എന്നാശങ്കപ്പെട്ടിരുന്ന തൃശൂര്‍ പൂരം പതിവു ചടങ്ങുകളോടെ നടക്കുമെന്നുറപ്പായി. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണിത്. 2007 ലെ സുപ്രീംകോടതി വിധി പാലിച്ചുവേണം വെടിക്കെട്ട് നടത്താനെന്ന് കോടതി നിര്‍ദ്ദേശിച്ചു.

നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുത്, വെടിക്കെട്ടിന്റെ ശബ്ദപരിധി 125 ഡെസിബലായി നിയന്ത്രിക്കണം, ക്ഷേത്രത്തിനോ സമീപത്തെ വസ്തുവകകള്‍ക്ക് വെടിക്കെട്ട് മൂലം കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം, പൂര്‍ണ ആരോഗ്യമില്ലാത്ത ആനകളെ എഴുന്നള്ളിക്കരുതെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, അനുശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

pooram

രാത്രികാലങ്ങളിലെ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി പിന്‍വലിച്ചില്ല. നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ഇപ്പോഴത്തെ ഉത്തരവില്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി

അതേസമയം, രാത്രി 10നും രാവിലെ ആറിനും ഇടയ്ക്ക് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവില്‍ തൃശൂര്‍ പൂരത്തിന് ഭാഗികമായി ഇളവ് നല്‍കും. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതോടെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ വിധിയെ സ്വാഗതം ചെയ്തു. പൂരത്തിന്റെ ചടങ്ങുകള്‍ ആചാരപ്രകാരം നടത്തുമെന്നും അവര്‍ അറിയിച്ചു.

English summary
Kerala High Court allows fireworks for Thrissur Pooram festival with conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X