കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ ജോസഫിന് വൻ തിരിച്ചടി, രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്, തിരഞ്ഞെടുപ്പിന് മുൻപ് നിർണായക വിധി

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കേരള കോണ്‍ പിജെ ജോസഫ് വിഭാഗത്തിന് വന്‍ തിരിച്ചടി. കേരള കോണ്‍ഗ്രസ്(എം)ന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പിജെ ജോസഫിന് ലഭിക്കില്ല. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കി ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കേരള കോൺഗ്രസ് എം എന്ന പേരും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാൻ സാധിച്ചേക്കും. ഇത് ജോസ് വിഭാഗത്തിനും എല്‍ഡിഎഫിനും നേട്ടമായിരിക്കുകയാണ്.

 അന്തിമ വിജയം ജോസിന്

അന്തിമ വിജയം ജോസിന്

കെഎം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത ചിഹ്ന തര്‍ക്കത്തില്‍ ഒടുക്കം അന്തിമ വിജയം ജോസ് കെ മാണി സ്വന്തമാക്കിയിരിക്കുകയാണ്. ആഴ്ചകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് തര്‍ക്കത്തില്‍ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജോസ് വിഭാഗത്തിന് അനുകൂലമായി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.

ഹർജി ഹൈക്കോടതി തളളി

ഹർജി ഹൈക്കോടതി തളളി

കഴിഞ്ഞ സെപ്റ്റംബറിലാണ് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എന്നാരോപിച്ച് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തളളി.

രണ്ടില ജോസിന്

രണ്ടില ജോസിന്

പിജെ ജോസഫിന്റെ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം രണ്ടില ചിഹ്നം മരവിപ്പിക്കുകയും ജോസ് കെ മാണി വിഭാഗത്തിനും പിജെ ജോസഫ് വിഭാഗത്തിനും പുതിയ ചിഹ്നങ്ങള്‍ അനുവദിക്കുകയും ചെയ്തു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടില ചിഹ്നം; ഹൈക്കോടതി വിധി തിരഞ്ഞെടുപ്പിലെ ആദ്യവിജയമെന്ന് ജോസ് കെ മാണി
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാം

ജോസ് കെ മാണിക്ക് ടേബിള്‍ ഫാനും പിജെ ജോസഫിന് ചെണ്ടയുമാണ് പുതിയ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ഹൈക്കോടതി അനുവദിച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം തന്നെ ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാവുമെന്നാണ് കരുതുന്നത്.

അപ്പീൽ നൽകും

അപ്പീൽ നൽകും

തദ്ദേശ തിരഞ്ഞെടുപ്പിനുളള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടില ജോസ് വിഭാഗത്തിന് ഉപയോഗിക്കാനാകുമോ എന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തീരുമാനം ആലോചിക്കുക. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പിജെ ജോസഫ് വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. വിധിക്കെതിരെ ജോസഫ് വിഭാഗം അപ്പീല്‍ നല്‍കുമെന്നാണ് വിവരം.

പാർട്ടിയിലെ അധികാരത്തർക്കം

പാർട്ടിയിലെ അധികാരത്തർക്കം

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയിരുന്ന കെഎം മാണിയുടെ മരണത്തോടെയാണ് പാര്‍ട്ടിയില്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ അധികാര തര്‍ക്കം ആരംഭിച്ചത്. പാര്‍ട്ടി ഭരണഘടന പ്രകാരം താന്‍ ആണ് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നാണ് പിജെ ജോസഫ് വാദിച്ചത്. പിന്നാലെ തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തുകയായിരുന്നു. ജോസ് കെ മാണിയെ കൂടാതെ തോമസ് ചാഴിക്കാടന്‍, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ വിജയം

തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ വിജയം

ഈ ചിഹ്നം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവുമോ എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. വിധി തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ വിജയമെന്നും നുണ കൊണ്ട് മറയ്ക്കാന്‍ നോക്കിയാലും സത്യം വിജയിക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു. സത്യത്തിന് എതിരെയുളള പ്രചാരണത്തിന് എതിരെയുളള വിധിയാണെന്നും ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
Kerala High Court allows Jose K Mani faction of Kerala Congress M to Use Two Leafe Symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X