കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി കനിഞ്ഞു: ലോക്ക് ഡൌണിനിടെ പൂച്ചയ്ക്ക് ബിസ്കറ്റ് വാങ്ങാൻ ഉടമസ്ഥന് യാത്രാനുമതി

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ അസാധാരണ അനുമതി നൽകി കേരള ഹൈക്കോടതി. ലോക്ക് ഡൌൺ കാലയളവിൽ വളർത്തുപൂച്ചയ്ക്ക് ബിസ്കറ്റ് വാങ്ങുന്നതിനായി സഞ്ചരിക്കുന്നതിനുള്ള അനുമതിയാണ് കേരള ഹൈക്കോടതി നൽകിയത്.

കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര...രോഗബാധിതര്‍ 1000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 150 കേസുകള്‍കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര...രോഗബാധിതര്‍ 1000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 150 കേസുകള്‍

കഥ തുടങ്ങുന്നത് ഇങ്ങനെ.. തന്റെ വളർത്തുപൂച്ചയ്ക്ക് മിയോ പേർഷ്യൻ ബിസ്കറ്റുകളും ഭക്ഷണവും വാങ്ങാൻ കൊച്ചി പെറ്റ് ആശുപത്രിയിലേക്ക് പോകാൻ പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂച്ചയുടെ ഉടമസ്ഥൻ അധികൃതരെ സമീപിക്കുന്നത്. ഓൺലൈനിൽ വാഹനപാസിന് അപേക്ഷിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെ തന്റെ പൂച്ചകളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ പ്രകാശ് എന്ന വ്യക്തി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

cat-157355253

തൻ മാംസാഹാരം കഴിക്കാത്തതിനാൽ മാംസാഹാരിയായ പൂച്ചയ്ക്ക് ഭക്ഷണം നൽകാൻ മീയോ പേർഷ്യൻ ബിസ്കറ്റ് വാങ്ങേണ്ടത് അനിവാര്യമാണെന്നും ഉടമസ്ഥൻ കോടതിയെ ധരിപ്പിച്ചു. യാത്ര ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ വളർത്തുപൂച്ചയ്ക്ക് ഭക്ഷണമെത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു.

ഹർജി പരിഗണിച്ച കേരള ഹൈക്കോടതിയുടെ പ്രതികരണം ഇങ്ങനെ..
മൂന്നോളം പൂച്ചകളുടെ ഉടമകളാണ് തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നിഷേധിച്ചെന്നു കാണിച്ച് ഞങ്ങളെ സമീപിച്ചിട്ടുള്ളത്. പുറത്തുപോയി മിയോ പേർഷ്യൻ ബിസ്കറ്റുകൾ വാങ്ങാൻ പാസ് അനുവദിച്ചില്ലെന്നാണ് ഒരു പരാതിയെന്നും കോടതി ചൂണ്ടിക്കാണിച്ചു.

മൂന്ന് പൂച്ചകളാണ് പ്രകാശിനുള്ളത്. ഏഴ് കിലോ വരുന്ന ഒരു പാക്ക് ഭക്ഷണം അദ്ദേഹത്തിന്റെ ഏഴ് പൂച്ചകൾക്ക് മതിയാകും. അതുകൊണ്ട് അദ്ദേഹത്തിന് ഭക്ഷണം വാങ്ങാൻ അനുമതി നൽകാനാണ് കോടതി വിധിച്ചത്. വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കുള്ളതിന് സമാനമായ അവകാശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. ലോക്ക് ഡൌൺ കാലത്ത് വളർത്തുമൃഗങ്ങൾക്കും ഭക്ഷണം ഉറപ്പാക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൌണിന് കീഴിലുള്ള അവശ്യ സാധനങ്ങളുടെ പട്ടികയിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണവും ഉൾപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ചാണ് മരട് മുനിസിപ്പിൽ കോർപ്പറേഷൻ നിവാസിയായ പ്രകാശ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവുമായി പൂച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ സഞ്ചരിക്കാനുള്ള അനുമതി കോടതി നൽകുകയും ചെയ്തു. കൊച്ചി വെറ്റിനറി ആശുപത്രിയിൽ ലഭിക്കുന്ന മിയോ പേർഷ്യൻ ബിസ്കറ്റ് മാത്രമാണ് ഇദ്ദേഹത്തിന്റെ മൂന്ന് പൂച്ചകൾ ഭക്ഷിക്കുകയുള്ളൂ.

English summary
Kerala High Court allows man to travel during coronavirus lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X