കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖല സ്ഥാപനങ്ങളില്‍ താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോ? ;സര്‍ക്കാരിനോട്‌ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളില്‍ താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന്‌ സര്‍ക്കാരനോട്‌ ഹൈക്കോടതി. പത്ത്‌ ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട്‌ നിര്‍ദേശം നല്‍കി. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്‌ എതിരെ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഇടപെടല്‍.

പിഎസസി റാങ്ക്‌ ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികള്‍ കാത്ത്‌ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഇഷ്ടക്കാരെ തിരുകിക്കറ്റുന്നുവെന്നാരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസാണ്‌ ഹര്‍ജി നല്‍കിയത്‌. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടങ്ങളുണ്ടോയെന്ന്‌ കോടതി ചോദിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീരണം തേടി.

high court

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

പിഎസ്‌സി റാങ്ക്‌ ലിസ്റ്റിലുള്ളവര്‍ക്ക്‌ നിയമനം നിഷേധിച്ച്‌ താല്‍കാലികക്കാര്‍ക്ക്‌ നിയമനം നല്‍കുന്നത്‌ ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം സ്വദേശികളായ ഫൈസല്‍, വിഷ്‌ണു എന്നിവരാണ്‌ ഹര്‍ജി നല്‍കിയത്‌. വ്യവസായ വകുപ്പ്‌ സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ്‌ പ്രകാരം കെല്‍ട്രോണില്‍ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌.

മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
kerala high court ask question about psc rank issue to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X