കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന്‌ വ്യാജ പരാതി; യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട്‌ ഹൈക്കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളറടയില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന്‌ യുവതി വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ ഹൈക്കടോതി ഇടപെടല്‍. വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ പരാതിയവ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി.

വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണെന്ന്‌ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. യുവതിക്കെതിരെ കേസെടുത്ത്‌ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പോലീസിന്‌ നിര്‍ദേശം നല്‍കി.ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന്‌ യുവതി വെളിപ്പെടുത്തിയിരുന്നു.

kerala high court

യുവതി ക്വാറന്റീനില്‍ കഴിയവെ പീഡിപ്പിക്കപ്പെട്ടുവെന്ന്‌ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ ഭരതന്നൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോലീസ്‌ കേസെടുക്കുകയും അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. കോവിഡ്‌ പരിശോധന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡിപ്പിക്കപ്പെട്ടതെന്നാണ്‌ യുവതി പോലീസിന്‌ മൊഴി നല്‍കിയത്‌. ആരോഗ്യപ്രവര്‍ത്തകന്റെ ഭരതന്നൂരിലെ വീട്ടിലെവെച്ച്‌ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

സെപ്‌റ്റംബര്‍ മൂന്നിനാണ്‌ പരാതിക്കാസ്‌പദമായ സംഭവം നടക്കുന്നത്‌. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റിന്‌ വേണ്ടിയായിരുന്നു പ്രദീപിനെ സമീപിച്ചത്‌. ഭരതന്നൂരിലെ വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തി കെട്ടിയിട്ട്‌ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

എന്നാല്‍ പിന്നീട്‌ പീഡനം നടന്നിട്ടില്ലെന്നും ഉഭകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ പിന്നീട്‌ സത്യവാങ്‌മൂലം നല്‍കി. സത്യവാങ്‌മൂലം പരിഗണിച്ച്‌ പ്രതിക്ക്‌ ജാമ്യം നല്‍കിയ കോടതി യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌.

പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
New mutant strain virus in india

English summary
kerala high court ask to police to take case against women she complaint fake rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X