Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കാലത്തെ പ്രതിഷേധ സമരങ്ങള്‍ക്ക് വിലക്ക്; ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: കൊവിഡ് കാലത്തെ പ്രതിഷേധ സമരങ്ങള്‍ക്ക് വിലക്ക്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിഷേധ പരിപാടികളില്‍ 10 പേര്‍ക്ക് പങ്കെടുക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തിയാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോ്ടടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

kerala hc

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ജൂലൈ 2 പ്രകാരം പുറത്തിറക്കിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സമരം നടത്തിയതിന് സംസ്ഥാനത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Recommended Video

cmsvideo
    WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

    രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ഹരജിക്കാര്‍ ചൂണ്ടികാട്ടുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

    കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പലയിടത്തും കണ്ടെയ്ന്‍മെന്റ് സോണാണ്. രോഗവ്യാപന നിരക്ക് ഉയരുകയാണ്. ഈ തോതില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ട്. ഇത്തരത്തില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമരം സാമൂഹിക വ്യാപനത്തിലേത്ത് നയിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യാതൊരു കൊവിഡ് മാനഗണ്ഡങ്ങളും പാലിക്കാതെ സംസ്ഥാനത്ത് നിരവധി സമരങ്ങളാണ് നടന്നത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടികാട്ടി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+