കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക്, റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കേരള ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു ഉത്തരവില്‍ പ്ലാസ്റ്റിക്, റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചു. ഇവ കത്തിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളും, അന്തരീക്ഷ മലീനകരണവും കണക്കിലെടുത്ത് കേരള പുഴ സംരക്ഷണ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് കത്തിക്കുന്നത് തടയാന്‍ സംസ്ഥാന പോലീസ് മേധാവിയോടും കോര്‍പ്പറേഷന്‍ മേയര്‍മാരോടും ഹൈക്കോടതി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും.

waste

ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. അതേസമയം പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യത്തില്‍ പ്രത്യേക വാദം കേള്‍ക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.

പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിനെതിരെയും ഹൈക്കോടതി മുമ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി വിധി എത്രമാത്രം പാലിക്കപ്പെടുമെന്നത് പ്രധാനമാണ്. വിധിക്കെതിരെ ആരും അപ്പീല്‍ നല്‍കാന്‍ ഇടയില്ലാത്തതിനാല്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഏറെ സഹായകരമാകുന്നതാണ് ഹൈക്കോടതിയുടെ വിധി.

English summary
Kerala high court bans burning of plastic, rubber in public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X