കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസ് അടയ്ക്കാത്തവരെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുത്: സ്വരം കടുപ്പിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ നിന്ന് കുട്ടികളെ പുറത്തുനിർത്തുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേരള ഹൈക്കോടതി. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്നാണ് ഹൈക്കോടതി. സ്കൂൾ ഫീസ് പൂർണ്ണമായി അടയ്ക്കാത്ത വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കുമെന്ന കൊച്ചിയിലെ ഒരു സ്വകാര്യ സ്കൂളിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആലുവയിലെ മണലിമുക്ക് സെന്റ് ജോസഫ് പബ്ലിക്ക് സ്കൂൾ അധികൃതരുടെ നിലപാടാണ് വിവാദമായത്. രക്ഷിതാക്കളുടെ ഹർജി പരിഗണിച്ച കോടതി സിബിഎസ്സിയിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.

ലോണാവാലയിലെ പാര്‍ട്ടി ദ്വീപില്‍ സാറ എത്തി... സുശാന്തിനൊപ്പം, ബോളിവുഡിന്റെ മയക്കുമരുന്ന് താവളം!!ലോണാവാലയിലെ പാര്‍ട്ടി ദ്വീപില്‍ സാറ എത്തി... സുശാന്തിനൊപ്പം, ബോളിവുഡിന്റെ മയക്കുമരുന്ന് താവളം!!

കൊറോണ വൈറസിന്റെ പശ്ചാലത്തിൽ പേരിൽ കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്നും ഫീസ് തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിക്കാർ ഉന്നയിച്ച ആവശ്യം. അതേ സമയം മക്കൾക്ക് വേണ്ടി ഓൺലൈൻ ക്ലാസിനായി ലാപ്ടോപ്പ് വാങ്ങിയത് ഉൾപ്പെടെ തങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഓൺലൈൻ ക്ലാസിനായി ഫീസിന് പുറമേ 5500 രൂപ അടയ്ക്കമെന്നാണ് സ്കൂൾ നിർദേശിച്ചത്.

 keralahc-1

Recommended Video

cmsvideo
ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam

ഫീസ് ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സ്കൂൾ അധികൃതർ ഇത് അനുവദിച്ച് നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു. ഇതിന് പുറമേ സെപ്തംബർ 14ന് ഫീസ് അടയ്ക്കാത്ത പക്ഷം ഓൺലൈൻ ക്ലാസിൽ നിന്ന് കുട്ടികളെ ഒഴിവാക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയെന്നും ഹർജിയിൽ പറയുന്നുണ്ട്. ഫീസ് അടയ്ക്കാൻ കഴിയുന്ന സമയപരിധി അറിയിക്കാൻ നിർദേശിച്ച കോടതി സെപ്തംബർ 23ന് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ട്.

English summary
Kerala high court clears stand on expelling students from Online classes after fee dues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X