കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതി

അന്വേഷണം സിബിഐക്ക് വിടാനുള്ള അധികാരം കോടതിക്കുണ്ട്. മുമ്പും കോടതി ചില കേസുകള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഷുഹൈബ് കേസ് സിബിഐക്ക് കൊടുക്കണമെന്ന് ഹൈക്കോടതി, Shuhaib Case Latest News | Oneindia Malayalam

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറി. സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചതോടെയാണ് കേസ് കൈമാറി ഉത്തരവിട്ടത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് ശരിയായി അന്വേഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസില്‍ ഒരുപാട് പേര്‍ മറയ്ക്ക് പിന്നിലുണ്ടെന്നും ആരാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് ഷുഹൈബ് കേസിലുണ്ടായിരിക്കുന്നത്....

അന്വേഷണത്തില്‍ അതൃപ്തി

അന്വേഷണത്തില്‍ അതൃപ്തി

കേസന്വേഷണം സിബിഐ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചത്. നിലവിലെ അന്വേഷണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

പോലീസ് ഇനി ഒന്നും ചെയ്യേണ്ട

പോലീസ് ഇനി ഒന്നും ചെയ്യേണ്ട

കേസുമായി ബന്ധപ്പെട്ട് പോലീസ് ഇനി ഒന്നും ചെയ്യേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസിന് പിന്നിലുള്ളവര്‍ തുടര്‍ച്ചയായി കൈകഴുകുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്ന് കോടതി ചോദിച്ചു.

എല്ലാവര്‍ക്കുമറിയാം

എല്ലാവര്‍ക്കുമറിയാം

തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. നിലവിലെ അന്വേഷണം ഫലപ്രദമല്ല. യുഎപിഎ വകുപ്പ് ചുമത്തേണ്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു.

പോലീസിന് സാധിച്ചില്ല

പോലീസിന് സാധിച്ചില്ല

സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നത്. ഇപ്പോള്‍ ചെയ്യുന്നത് പോര. ഇത്രയും ദിവസം പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

സംശയമുണ്ടെന്നും കോടതി

സംശയമുണ്ടെന്നും കോടതി

സമാനമായ നിരവധി കേസുകള്‍ സംഭവിക്കുന്നുണ്ട്്. എന്തുകൊണ്ടാണ് പ്രതികളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച എല്ലാ ആയുധങ്ങളും കണ്ടെടുക്കാന്‍ സാധിക്കാതിരുന്നത്. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ഒരു ആയുധം കണ്ടെത്തിയതില്‍ സംശയമുണ്ടെന്നും കോടതി സൂചിപ്പിച്ചു.

സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ കോടതിയെ അറിയിച്ചു. കേസിലെ എല്ലാ പ്രതികളെയും പിടിച്ചെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തങ്ങള്‍ക്കറിയാമെന്ന് കോടതി

തങ്ങള്‍ക്കറിയാമെന്ന് കോടതി

അന്വേഷണം സിബിഐക്ക് വിടാനുള്ള അധികാരം കോടതിക്കുണ്ട്. മുമ്പും കോടതി ചില കേസുകള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. അന്നില്ലാത്ത എതിര്‍പ്പാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സിബിഐ പറഞ്ഞത്

സിബിഐ പറഞ്ഞത്

കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നാണ് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതുവരെ അറിയില്ല. കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും അഭിഭാഷന്‍ ബോധിപ്പിച്ചു.

വ്യക്തി വൈരാഗ്യമെന്ന് സര്‍ക്കാര്‍

വ്യക്തി വൈരാഗ്യമെന്ന് സര്‍ക്കാര്‍

സിബിഐയുടെയും ഹര്‍ജിക്കാരായ ഷുഹൈബിന്റെ മാതാപിതാക്കളുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജസ്റ്റിസ് കെമാല്‍ പാഷ അന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുക. ഷുഹൈബ് വധത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഉറപ്പാണോ എന്ന് കോടതി

ഉറപ്പാണോ എന്ന് കോടതി

പ്രതികളും ഷുഹൈബും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടെന്ന് ഉറപ്പാണോ എന്ന് കോടതി ചോദിച്ചു. പ്രതിയായ ബിജുവും ഷുഹൈബും തമ്മില്‍ വൈരാഗ്യമുണ്ടെന്നാണ് സ്റ്റേറ്റ് അറ്റോര്‍ണി ഇതിന് മറുപടി നല്‍കിയത്. ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.

യുഎപിഎ ചുമത്തേണ്ടത്

യുഎപിഎ ചുമത്തേണ്ടത്

എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയ ശേഷമാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. ഭീകരാന്തരീക്ഷമുണ്ടാക്കിയ ശേഷമാണ് കൊലപാതകം നടത്തിയത്. അതുകൊണ്ടുതന്നെ യുഎപിഎ ചുമത്തേണ്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു.

അന്ന് രാത്രി നടന്നത്

അന്ന് രാത്രി നടന്നത്

കഴിഞ്ഞമാസം 12നണ് എടയന്നൂരിലെ ഷുഹൈബിനെ രാത്രി തട്ടുകടയില്‍ ചായകുടിച്ചിരിക്കവെ കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷമായിരുന്നു വെട്ടികൊന്നത്. സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ഷുഹൈബ് മരിച്ചത്.

 ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിതം; തെളിവുമായി ഭാര്യ, പീഡനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അവിഹിതം; തെളിവുമായി ഭാര്യ, പീഡനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വനിതാ സ്ഥാനാര്‍ഥിയെ മര്‍ദ്ദിച്ചവശയാക്കി; ചുരിദാര്‍ വലിച്ചുകീറി അപമാനിച്ചു, കല്ലുകൊണ്ട് തലക്കടിച്ചു!!വനിതാ സ്ഥാനാര്‍ഥിയെ മര്‍ദ്ദിച്ചവശയാക്കി; ചുരിദാര്‍ വലിച്ചുകീറി അപമാനിച്ചു, കല്ലുകൊണ്ട് തലക്കടിച്ചു!!

ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയുംബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയും

English summary
Kannur Youth Congress Leader Shuhaib Murder: High court criticize Police, CBI responds ready to take
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X