കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നു: സിബിഎസ്സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം!!

Google Oneindia Malayalam News

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. തോാപ്പുംപടി അരൂജാസ് സ്കൂളിലെ 29 പത്താം ക്സാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായത്. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്ത സിബിഎസ്സിയെ വിമര്‍ശിച്ച കോടതി നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുകയാണെന്നും ചൂണ്ടിക്കാണിച്ചു. കുട്ടികളെ ചൂഷണം ചെയ്യുന്ന സിബിഎസ്സി നടപടിയെ ചോദ്യം ചെയ്ത കോടതി രാജ്യത്ത് നിങ്ങള്‍ക്കുള്ള ബ്രാന്‍ഡ് മൂല്യത്ത് അറിയില്ലേയെന്നും ചോദിച്ചു.

സിബിഎസ്സി അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് ഇത്തവണ പരീക്ഷയെഴുതേണ്ടിയിരുന്ന 29 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടമായത്. ഇതോടെയാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റ് കോടതിയെ സമീപിച്ചത്.

keralahc-15757

സ്കൂളിന് സിബിഎസ്സി അംഗീകാരമില്ലാത്ത വിവരം സ്കൂള്‍ അധികൃതര്‍ ഇക്കാര്യം രക്ഷിതാക്കളെയോ വിദ്യാര്‍ത്ഥികളെയോ അറിയിച്ചിരുന്നില്ല. നേരത്തെ ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സ്കൂളുകളിലാണ് പരീക്ഷയെഴുതിയിരുന്നത്. എന്നാല്‍ ഇത്തവണ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത് എന്തുകൊണ്ടാണെന്നും കോടതി സിബിഎസ്സിയോട് ആരാഞ്ഞു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മുഴുവന്‍ രേഖകളുമായി സിബിഎസ്സി റീജയണല്‍ ഡയറക്ടറോട് ഹാജരാവാനാണ് കോടതി ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരമുണ്ടാക്കണമെന്നും കോടതി സിബിഐ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുടര്‍സാധ്യതകള്‍ പരിശോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Kerala high court criticizes CBSE over Aroojas school students issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X