പിജെ കുര്യന് വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരം
കൊച്ചി: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ പ്രതി ചേര്‍ക്കാനാവില്ല എന്ന് ഹൈക്കോടതി. കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ടി ഭവദാസന്റെ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ കുറ്റവിമുക്തനാക്കിക്കൊണ്ട് തൊടുപുഴ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്യാനോ ഇടപെടാനോ കാരണങ്ങള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യപ്രതിയായ ധര്മരാജന് മാധ്യമങ്ങള്‍ക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ കേസില്‍ പ്രതി ചേര്‍ക്കാനാവില്ല. ഇത്രയും കാലത്തിന് ശേഷവും പി ജെ കുര്യന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്.
രാഷ്ട്രീയസ്വാധീനം ഉണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് ഹൈക്കോടതി വിധി തെളിയിക്കുന്നതെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. കോടതി വിധി നിരാശപ്പെടുത്തുന്നതാണ്. കോടതിയോടുള്ള വിശ്വാസം പോലും ചിലപ്പോള്‍ ഇല്ലാതായിപ്പോകുകയാണ്.
1996 ല്‍ നാല്‍പ്പതിലധികം പേര് ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്. കേസിലെ മുഖ്യപ്രതിയായ ധര്മരാജന് മാധ്യമങ്ങളോട് പി ജെ കുര്യന്റെ പങ്കിനെക്കുറിച്ച് പറഞ്ഞെങ്കിലും പിന്നീട് വാക്കുമാറ്റിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications