കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജെ കുര്യന്‍ വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരം

Google Oneindia Malayalam News

കൊച്ചി: വിവാദമായ സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ പ്രതി ചേര്‍ക്കാനാവില്ല എന്ന് ഹൈക്കോടതി. കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ടി ഭവദാസന്റെ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ കുറ്റവിമുക്തനാക്കിക്കൊണ്ട് തൊടുപുഴ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്യാനോ ഇടപെടാനോ കാരണങ്ങള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

pj kurien

മുഖ്യപ്രതിയായ ധര്‍മരാജന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ കേസില്‍ പ്രതി ചേര്‍ക്കാനാവില്ല. ഇത്രയും കാലത്തിന് ശേഷവും പി ജെ കുര്യന്‍ സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്.

രാഷ്ട്രീയസ്വാധീനം ഉണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് ഹൈക്കോടതി വിധി തെളിയിക്കുന്നതെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കോടതി വിധി നിരാശപ്പെടുത്തുന്നതാണ്. കോടതിയോടുള്ള വിശ്വാസം പോലും ചിലപ്പോള്‍ ഇല്ലാതായിപ്പോകുകയാണ്.

1996 ല്‍ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്. കേസിലെ മുഖ്യപ്രതിയായ ധര്‍മരാജന്‍ മാധ്യമങ്ങളോട് പി ജെ കുര്യന്റെ പങ്കിനെക്കുറിച്ച് പറഞ്ഞെങ്കിലും പിന്നീട് വാക്കുമാറ്റിയിരുന്നു.

English summary
Kerala High Court denied Suryanelli victim's plea to include congress leader PJ Kurien in accused list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X