കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി... നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ തീര്‍പ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയില്‍ തീര്‍പ്പ് കല്‍പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തി എന്ന് ആക്ഷേപിച്ചുകൊണ്ട് നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്. മുസ്ലീം ലീഗ് എംഎല്‍എ ആയിരുന്നു ഷാജി.

ആറ് വര്‍ഷത്തേക്കാണ് കെഎം ഷാജിയെ അയോഗ്യനാക്കിയിട്ടുള്ളത്. ഉത്തരവ് വന്ന നിമിഷം മുതല്‍ ഷാജിയ്ക്ക് എംഎല്‍എ സ്ഥാനത്തിന്റെ ഒരു ആനുകൂല്യങ്ങളും ലഭ്യമാകില്ല. ഷാജിയ്ക്ക് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍അവകാശമുണ്ട്. സുപ്രീം കോടതിയെ സമീപിക്കും എന്ന് ഷാജി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ഗ്ഗീയ പ്രചാരണം

വര്‍ഗ്ഗീയ പ്രചാരണം

തിരഞ്ഞെടുപ്പ് കാലത്ത് കെഎം ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന് കാണിച്ചായിരുന്നു നികേഷ് കുമാര്‍ ഹര്‍ജി നല്‍കിയത്. ഇത് വെളിപ്പെടുത്തുന്ന രേഖകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ്.

ആറ് വര്‍ഷത്തേക്ക് അയോഗ്യന്‍

ആറ് വര്‍ഷത്തേക്ക് അയോഗ്യന്‍

ആറ് വര്‍ഷത്തേക്കാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിട്ടുള്ളത്. അതായത് അടുത്ത ആറ് വര്‍ഷത്തേക്ക് കെഎം ഷാജിയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആവില്ലെന്നര്‍ത്ഥം. മുസ്ലീം ലീഗിന് ഏറ്റ അതി ശക്തമായ തിരിച്ചടി തന്നെയാണ് ഈ കോടതി വിധി.

വിജയിയായി പ്രഖ്യാപിക്കില്ല

വിജയിയായി പ്രഖ്യാപിക്കില്ല

കെഎം ഷാജിയെ അയോഗ്യനാക്കുക എന്നത് മാത്രം ആയിരുന്നില്ല നികേഷ് കുമാറിന്റെ ആവശ്യം. തന്നെ വിജയായി പ്രഖ്യാപിക്കണം എന്നും നികേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ആറ് മാസത്തിനുള്ളില്‍

ആറ് മാസത്തിനുള്ളില്‍

അഴീക്കോട് മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭ സ്പീക്കര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഇത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമ്പതിനായിരം നല്‍കണം

അമ്പതിനായിരം നല്‍കണം

നികേഷ് കുമാറിന് കെഎം ഷാജി അമ്പതിനായിരം രൂപ നല്‍കണം എന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

വിധി സ്‌റ്റേ ചെയ്യാന്‍ അപേക്ഷ നല്‍കും എന്നാണ് കെഎം ഷാജി പ്രതികരിച്ചത്. അയോഗ്യത കല്‍പിച്ച വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിധി കൊണ്ട് താന്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും ഷാജി പ്രതികരിച്ചു.

അന്നേ ഉയര്‍ന്ന ആരോപണം

അന്നേ ഉയര്‍ന്ന ആരോപണം

നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നടന്നു എന്നത് അന്ന് തന്നെ ഉയര്‍ന്ന ആരോപണം ആിരുന്നു. ഇത് സംബന്ധിച്ച ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടും അന്ന് കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 നികേഷ് കുമാര്‍

നികേഷ് കുമാര്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി ആയിരുന്ന നികേഷ് കുമാര്‍, ആ പദവി രാജിവച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. സിപിഎം സ്വതന്ത്രനായിട്ടായിരുന്നു നികേഷ് അന്ന് മത്സരിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ആയിരുന്നു നികേഷ് മത്സരിച്ചത്.

തോറ്റത്...

തോറ്റത്...

2287 വോട്ടുകള്‍ക്കാണ് കെഎം ഷാജി എംവി നികേഷ് കുമാറിനെ തോല്‍പിച്ചത്. മുസ്ലീം ലീഗില്‍ നിന്ന് മണ്ഡലം തിരിച്ചിപിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സിപിഎം അവിടെ നികേഷ് കുമാറിനെ രംഗത്തിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെഎം ഷാജി തന്നെ ആയിരുന്നു ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

English summary
Kerala High Court Disqulifies KM Shaji MLA in Election case filed by MV Nikesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X