കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കര്‍ശന ഉപാധികള്‍

Google Oneindia Malayalam News

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം വേണം തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം. 85 കേസുകളില്‍ പ്രതിയാണ് ഖമറുദ്ദീന്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ മാത്രമാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജയില്‍മോചിതനാകാന്‍ സാധിക്കില്ല.

m

നിമയസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം വേണമെന്നായിരുന്നു ഖമറുദ്ദീന്റെ ആവശ്യം. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. 80ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.

സുരേഷ് ഗോപിയുടെ പ്രചാരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു; പണം കിട്ടിയില്ലെന്ന് കരാറുകാര്‍സുരേഷ് ഗോപിയുടെ പ്രചാരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു; പണം കിട്ടിയില്ലെന്ന് കരാറുകാര്‍

നവംബര്‍ ആദ്യവാരമാണ് ഖമറുദ്ദീന്‍ അറസ്റ്റിലായതും ജയിലില്‍ അടയ്ക്കപ്പെട്ടതും. കേസുകളില്‍ തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മൂന്ന് കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ ബാക്കി കേസുകളില്‍ പ്രതിഭാഗം ഉടന്‍ ജാമ്യം തേടും. വൈകാതെ പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് ഖമറുദ്ദീനുമായി ബന്ധമുള്ളവര്‍ കരുതുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസിലെ ചില പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

ഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസുംഒവൈസി ബംഗാളില്‍ കളി തുടങ്ങി; മുസ്ലിം നേതാക്കളെ കാണുന്നു, നെഞ്ചിടിച്ച് മമതയും കോണ്‍ഗ്രസും

Recommended Video

cmsvideo
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം,പുറത്തിറങ്ങാനാവില്ല

English summary
Kerala High Court give bail to Manjeswaram MLA MC Kamaruddin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X