Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവപരന്ത്യം തടവുകാരന് ഐ വി എഫ് ചികിത്സയ്ക്ക് പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന പ്രതിക്ക് ഐ വി എഫ് ചികിത്സയ്ക്കായി പരോൾ അനുവദിച്ച് കേരള ഹൈക്കോടതി. ജയിൽ ഡി ജി പിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

സെൻട്രൽ ജയിലിൽ കഴിയുന്ന ഭർത്താവുമായുള്ള ബന്ധത്തിൽ ഒരു കുട്ടി വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ നടപടിക്രമത്തിലൂടെ ഒരു കുട്ടി ജനിക്കുന്നതിന് ആയി ചികിത്സാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞ ഏഴ് വർഷമായി തടവിൽ കഴിയുന്ന ഭർത്താവിന് പരോൾ നൽകണം എന്നാണ് പ്രതിയുടെ ഭാര്യ ആവശ്യപ്പെട്ടത്. സാങ്കേതിക കാരണങ്ങളാൽ ഇത്തരം അപേക്ഷകൾക്ക് നേരെ കോടതിക്ക് കണ്ണടക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കൃഷ്ണൻ അനുമതി നൽകിയത്.

kERALA hc

'ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന കുറ്റവാളിയെ സമൂഹത്തിന്റെ ഭാ​ഗമാക്കാനാണ് ഭരണകൂടവും സമൂഹവും ആ​ഗ്രഹിക്കേണ്ടത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾ പുറത്തിറങ്ങുമ്പോൾ അകറ്റി നിർത്തപ്പെടരുത്. മറ്റേതൊരു പൗരനേയും പോലെ മാന്യമായ ജീവിതം നയിക്കാൻ എല്ലാ അവകാശവും ഇയാൾക്കുണ്ട്, കൂട്ടിച്ചേർത്തു

ഒരു കുട്ടി ഉണ്ടാവുക എന്നത് സ്വപ്നമായിരുന്നുവെന്നും വിവിധ ചികിത്സ തേടിയിരുന്നെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹാർജിക്കാരി കോടതിയെ അറിയിച്ചത്. മൂന്ന് മാസത്തേക്ക് ഭർത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്നുള്ള കത്തും ഹാജരാക്കി. ഭർത്താവിന് ജയിലിൽ നിന്ന് സാധാരണ അവധി ലഭിച്ചതോടെയാണ് ഇവർ‌ അലോപ്പതി ചികിത്സ ആരംഭിച്ചത്.

2010 ലെ കേരള പ്രിസൺസ് ആൻര് കറക്ഷണൽ സർവീസസ് ( മാനേജ്മെന്റ് ) നിയമത്തിലെ സെക്ഷൻ 73 പ്രകാരം തന്റെ ഭർത്താവിന് മൂന്ന് മാസത്തേക്ക് പരോൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഹർജിക്കാരി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികളുടെ സന്താനോല്പാദനത്തിനുള്ള അവകാശം അവരുടെ മൗലികാവകാശമാണെന്നും ഹർജിയിൽ വാദം ഉന്നയിച്ചു.

തുടർന്നാണ് പ്രതിക്ക് ഐ വി എഫ്/ ഐ സി എസ് ഐ ചികിത്സയ്ക്ക് രണ്ടാഴ്ചത്തേക്ക് പരോൾ നൽകാൻ പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസ് ഡയരക്ടർ ജനറലിനോട് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ ഈ ഉത്തരവ് എല്ലാ കേസുകളിലും ബാധകമല്ലെന്നും ഓരോ കേസിനും അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരി​ഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+