Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപി മാരുടെയും എംഎല്‍എമാരുടെയും കേസ് പിന്‍വലിക്കല്‍; വിശദാംശങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പിന്‍വലിച്ച എംപിമാരും എംഎല്‍എ മാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും കാരണങ്ങളും ഹാജരാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുന്‍ സിറ്റിംഗ് എംഎല്‍എമാരുമായി ബന്ധപ്പെട്ട കേസുകളില്‍ 2020 സെപ്തംബര്‍ 16ന് ശേഷം പിന്‍വലിച്ചവയുടെ ഔചിത്യവും, സത്യസന്ധതയും പരിശോധിക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരണങ്ങള്‍ ഹാജരാക്കാന്‍ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

2020 സപ്തംബര്‍ 16ന് ശേഷം പിന്‍വലിച്ച കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് സര്‍ക്കാരിനോടും പൊലീസിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നിലവിലുള്ളതും, കഴിഞ്ഞ്‌പോയതുമായ എംഎല്‍എമാരുടെ വിശദാംശങ്ങളാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഈ വാദം 2022 ജനുവരി അഞ്ചിന് കേള്‍ക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) പ്രകാരം നിയമനിര്‍മ്മാതാക്കള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അതത് ഹൈക്കോടതികളില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാനാവില്ലെന്ന് ഈ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

hc

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

ആഗസ്ത് 10 ലെ ഉത്തരവില്‍, സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി സ്വന്തമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജികളില്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ സിറ്റിംഗ് അല്ലെങ്കില്‍ മുന്‍ എംപി / എംഎല്‍എ എന്നിവര്‍ക്കെതിരായ ഒരു കേസും പിന്‍വലിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2020 സെപ്റ്റംബര്‍ 16 മുതല്‍ തീര്‍പ്പാക്കാത്ത പിന്‍വലിക്കലുകള്‍ ഈ കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ ഹൈക്കോടതികളോട് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചിരുന്നു. എംപിക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ വിചാരണ അതിവേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ 2016-ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി വന്നത്. ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ഡി സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+