'മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് '; ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിയിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലാണ് വിമർശനം. ഇരുപതാം തീയതിക്ക് അകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.
ജീവനക്കാർ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നത്. മാസം 220 കോടിയിലേറെ വരുമാനവും ഉണ്ട്. എന്നിട്ടും എങ്ങനെയാണ് കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധയിവേക്ക് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, ശമ്പള വിതരണം കാര്യക്ഷമമാക്കാൻ നിരവധി നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ സഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ കാലതാമസം ഇല്ലാതെ വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി പറഞ്ഞു.
സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആർടിസിയിൽ ശമ്പള വിതരണം നീളാൻ കാരണം എന്നാണ് പറയുന്നത് . എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപായി ആദ്യ ഗഡു നൽകും എന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ ജൂണിലെ വേതനം ലഭിച്ചിട്ടില്ല. മൂന്ന് മാസം മുമ്പ് വരെ അമ്പത് കോടി രൂപ ആയിരുന്നു സർക്കാർ സഹായമായി നല്ഡകിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇത് മുപ്പത് കോടിയാക്കി ചുരുക്കുക ആയിരുന്നു.
കഴിഞ്ഞ വർഷവും ഇതേപോലെ ജൂലായി, ഓഗസ്റ്റ് മാസത്തിൽ ശമ്പള വിതരണം വൈകിയിരുന്നു. ഓണത്തിന് ഉള്ള ആനുകൂല്യം ഇല്ലാതാക്കാനാണ് മാനേജ്മെന്റ് പ്രതിസന്ധി ഉണ്ടാക്കുന്നത് എന്നാണ് ആരോപണം. പെൻഷനും കൊടുക്കാനുണ്ട്. കെഎസ്ആർടിസിയും ധന സഹകരണ വകുപ്പുകളും തമ്മിലുള്ള കരാർ പ്രകാരമാണ് നിലവിൽ പെൻഷൻ നൽകുന്നത്.












Click it and Unblock the Notifications