കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്ലറില്‍ സര്‍ക്കാറിന് ഇടക്കാല ആശ്വാസം; ഉപാധികളോടെ കരാര്‍ തുടരാമെന്ന് കോടതി

Google Oneindia Malayalam News

കൊച്ചി: സ്പ്രിക്ലര്‍ ഇടപാടില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ഉപാധികളോടെ സ്പ്രിംക്ലറിന് വിവര ശേഖരണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇനി മുതൽ വ്യക്തികളുടെ വിവരം ശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവു. കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി വ്യക്തമാക്കി.

പരസ്യ ആവശ്യത്തിന് കേരള സര്‍ക്കാരിന്‍റെ പേരോ ലോഗോയ ഉപയോഗിക്കരുത്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ശേഖരിച്ച മുഴുവ്‍ ഡേറ്റയും സ്പ്രിംക്ലര്‍ തിരിച്ചു നൽകണം. സ്‌പ്രിങ്ക്‌ളർ ശേഖരിയ്ക്കുന്ന വിവരങ്ങളുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുത് എന്നതിലാണ് കോടതിയുടെ ശ്രദ്ധ.കോവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു ഡേറ്റ മഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നു.വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

karantaka

ശേഖരിക്കുന്ന വിവരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമാക്കുന്ന കാര്യം മറച്ചു വെച്ചുവേണം സ്‌പ്രിങ്ക്‌ളർ കമ്പനിക്ക് കൈമാറാനെന്നു ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു. നിലവിൽ ഒരു ഡാറ്റയും സ്പ്രിം​ക്ലറിന്റെ കെെവശമില്ലെന്നും എല്ലാ ഡാറ്റയും കേരള സർക്കാരിന് സമർപ്പിച്ചുവെന്നുള്ള കേരള സർക്കാരിന് വേണ്ടി ഹാജരായ മുംബൈ സൈബർ നിയമവിദ​ഗ്ധൻ എൻ.എസ് നാപ്പിനിയുടെ വാദം കോടതി രേഖപ്പെടുത്തി.

കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

അതേസമയം, സര്‍ക്കാറിനോട് നിരവധി ചോദ്യങ്ങളും കോടതി ഉന്നയിച്ചു. എന്തു കൊണ്ട് സ്പ്രിംക്ലര്‍ എന്നും എങ്ങനെ സ്പ്രിംക്ലറിലേക്ക് എത്തിയതെന്നും കോടതി ചോദിച്ചു. മൂന്നാമതൊരു കക്ഷിയെ ഇതിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കാഞ്ഞതെന്ത്? പല കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്യാതിരുന്നതെന്താണ്. ഐടി വകുപ്പ് നിയമ വകുപ്പിന്‍റെ അനുമതി തേടാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

Recommended Video

cmsvideo
ഉമ്മൻചാണ്ടിയെ കളത്തിലിറക്കി കോൺഗ്രസ് : Oneindia Malayalam

കേരള സര്‍ക്കാറിനെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയെ സമീപിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്‍ വിവരശേഖരണത്തിന് കേന്ദ്ര ഏജൻസി സജ്ജമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ എന്തുകൊണ്ട് സംസ്ഥാനസർക്കാർ അതിന് ശ്രമിക്കുന്നില്ല എന്ന് കോടതി ചോദിച്ചു.

മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭ പൊളിയുമോ? മെയ് 6 നിര്‍ണായകം, ആരോഗ്യ മന്ത്രിയുടെ ഭാവി തുലാസില്‍!!മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭ പൊളിയുമോ? മെയ് 6 നിര്‍ണായകം, ആരോഗ്യ മന്ത്രിയുടെ ഭാവി തുലാസില്‍!!

English summary
kerala highcourt interim order in springler contract
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X