Get Updates
Get notified of breaking news, exclusive insights, and must-see stories!

10 ആണ്‍മക്കളുടെ ഫലം ഒരു മകള്‍ നല്‍കും; ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീകസ്വത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിലാകും പെണ്‍മക്കള്‍ക്ക് ഇത് ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉണ്ടെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കോഴിക്കോട് സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

പിതൃസ്വത്തില്‍ തുല്യ അവകാശം കിട്ടാത്തത് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി എന്‍പി രജനിയും സഹോദരിമാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2005 ല്‍ പാര്‍ലമെന്റ് പാസാക്കിയ ഹിന്ദു പിന്തുടച്ചാ നിയമത്തിലെ വ്യവസ്ഥയാണ് ഇക്കാര്യത്തില്‍ ബാധകമാവുക എന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എസ് ഈശ്വരന്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

high court

ഇക്കാര്യത്തില്‍ 1975-ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കേന്ദ്ര നിയമം വന്നതോടെ അപ്രസക്തമായെന്നും കോടതി വിലയിരുത്തി. കേരള കൂട്ടുകുടുംബ സമ്പ്രദായം നിര്‍ത്തലാക്കല്‍ നിയമമനുസരിച്ച് വിവാഹതിരായി പോകുന്ന പെണ്‍മക്കള്‍ക്ക് പിതൃ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ജമ്മം കൊണ്ട് സ്വത്തിന് അവകാശമുണ്ടെന്നാണ് കേന്ദ്ര നിയമത്തിലുണ്ടായിരുന്നത്. വിപരീത സ്വഭാവത്തിലുളള ഈ രണ്ട് വ്യത്യസ്ത നിയമങ്ങളില്‍ വ്യക്തത വരുത്തിലാണ് കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

മകളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നെന്നും സുപ്രധാന നിരീക്ഷണവും ജസ്റ്റീസ് ഈശ്വരന്റെ ഉത്തരവിലുണ്ട്. ഹൈന്ദവ വിശ്വാസത്തിലെ ലക്ഷ്മീ ദേവിയുമായി അവളെ താരതമ്യപ്പെടുത്താം. 10 ആണ്‍മക്കള്‍ നല്‍കുന്ന ഫലം ഒരു മകള്‍ നല്‍കുമെന്ന് സ്‌കന്ദപുരാണത്തില്‍ ഉണ്ടെന്നും കോടതി പരാമര്‍ശിക്കുന്നു. എന്നാല്‍ കേന്ദ്ര സംസ്ഥാന നിയമങ്ങളിലെ വൈരുദ്ധ്യം കാരണം പെണ്‍മക്കള്‍ക്ക് പിതൃസ്വത്തില്‍ തുല്യവകാശമുന്നയിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുന്നു.

കോഴിക്കോട് സ്വദേശിനിയുടെ കേസില്‍ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന് സ്വത്തുക്കള്‍ നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോഴിക്കോട് സബ് കോടതിയില്‍ പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി തള്ളി. തുടര്‍ന്നുള്ള അപ്പീല്‍ അഡി. സെഷന്‍സ് കോടതി ഭാഗികമായി അനുവദിച്ചു. അതിനിടെ പിതാവ് മരിച്ചു. തുടര്‍ന്നാണ് തുല്യവകാശത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+