ഫെയര്‍കോഡിനെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെ; ബെവ്ക്യൂവില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പനക്കായുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിനായി കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച്ചയെന്ന് ഹൈക്കോടതി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി ബെവ്ക്യൂ നിര്‍മ്മാതാക്കളായ ഫെയര്‍കോഡിനെ തെരഞ്ഞെടുത്തതെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. സ്റ്റാര്‍ട്ട്അപ് മിഷന്റെ കോണ്‍ട്രാക്ട് ജീവനക്കാരാണ് ഇന്റര്‍വ്യൂ നടത്തിയതെന്നും ഇവരെ തെരഞ്ഞെടുത്തതിന്റെ സൂം മീറ്റിംഗിന്റെ റെക്കോര്‍ഡ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശം നല്കി.

സംഭവത്തില്‍ സീഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സഭംവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പാലിച്ചില്ലായെന്ന ആരോപണമായിരുന്നു ഹരജിക്കാരന് മുന്നോട്ട് വെച്ചത്. സര്‍ക്കാരിന് അയച്ച നോട്ടീസില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കേസില്‍ തീരുമാനമുണ്ടാവുക.
സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത് കൂടാതെ ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതോടൊപ്പം ഫെയര്‍കോഡ് ടെക്നോളജീസിന് ഇമെയില്‍ വഴി നോട്ടീസ് അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടാഴ്ച്ചക്കകം കേസ് പരിഗണിക്കും. തുടക്കത്തില്‍ ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. രജിസ്ട്രേഷന് നടത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. ഒപ്പം ഒടിപി ലഭിക്കുന്നില്ല, പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭിക്കുന്നല്ല തുടങ്ങി വ്യാപക പരാതികളായിരുന്നു ഉയര്‍ന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications