കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയര്‍കോഡിനെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെ; ബെവ്ക്യൂവില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

  • By News Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പനക്കായുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിനായി കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച്ചയെന്ന് ഹൈക്കോടതി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി ബെവ്ക്യൂ നിര്‍മ്മാതാക്കളായ ഫെയര്‍കോഡിനെ തെരഞ്ഞെടുത്തതെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. സ്റ്റാര്‍ട്ട്അപ് മിഷന്റെ കോണ്‍ട്രാക്ട് ജീവനക്കാരാണ് ഇന്റര്‍വ്യൂ നടത്തിയതെന്നും ഇവരെ തെരഞ്ഞെടുത്തതിന്റെ സൂം മീറ്റിംഗിന്റെ റെക്കോര്‍ഡ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

bevco

സംഭവത്തില്‍ സീഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സഭംവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പാലിച്ചില്ലായെന്ന ആരോപണമായിരുന്നു ഹരജിക്കാരന്‍ മുന്നോട്ട് വെച്ചത്. സര്‍ക്കാരിന് അയച്ച നോട്ടീസില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കേസില്‍ തീരുമാനമുണ്ടാവുക.

സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത് കൂടാതെ ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതോടൊപ്പം ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇമെയില്‍ വഴി നോട്ടീസ് അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടാഴ്ച്ചക്കകം കേസ് പരിഗണിക്കും. തുടക്കത്തില്‍ ബെവ്ക്യൂ ആപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. ഒപ്പം ഒടിപി ലഭിക്കുന്നില്ല, പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭിക്കുന്നല്ല തുടങ്ങി വ്യാപക പരാതികളായിരുന്നു ഉയര്‍ന്നത്.

വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി; കയ്യക്ഷരം അഞ്ചുവിന്റേതല്ല; മാനസിക പീഢനം; ആരോപണംവിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി; കയ്യക്ഷരം അഞ്ചുവിന്റേതല്ല; മാനസിക പീഢനം; ആരോപണം

 അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി

ആത്മഹത്യക്കും കൊലയ്ക്കും ഇടയിലാണ് ഇൻവിജിലേറ്ററുടെ ജീവിതം: കുറിപ്പ് വൈറൽആത്മഹത്യക്കും കൊലയ്ക്കും ഇടയിലാണ് ഇൻവിജിലേറ്ററുടെ ജീവിതം: കുറിപ്പ് വൈറൽ

English summary
Kerala High Court Notice to Government Aganist Fair code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X