കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈറ്റ് ഡ്യൂട്ടി സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത്: ഹൈക്കോടതി

സ്ത്രീ എന്ന പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Google Oneindia Malayalam News

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതി വിധി. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണെന്നും നൈറ്റ് ഡ്യൂട്ടിയുണ്ടാകുമെന്ന കാരണത്താൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ജോലി നിഷേധിക്കപ്പെട്ട യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Kerala HighCourt

സ്ത്രീ എന്ന പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. യോഗ്യത ഉണ്ടെങ്കില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം സ്ത്രീകള്‍ക്ക് നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. സമൂഹം മാറുകയാണ്. അത് ഉള്‍ക്കൊള്ളണമെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എല്ലാവരും മനസ്സിലാക്കണമെന്നും കോടതി വ്യക്തമാക്കി.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ തനിക്ക് ജോലി നിഷേധിച്ചുവെന്നായിരുന്നു കൊല്ലം സ്വദേശിനിയായ യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. താല്‍ക്കാലിക ജോലിക്കാരിയായ യുവതി സ്ഥിരം പോസ്റ്റിലേക്ക് അപേക്ഷിച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് സ്ഥിരനിയമനം നല്‍കുന്നതെന്നായിരുന്നു നിബന്ധന.

കേരള ഫാക്ടറീസ് ആക്ട് പ്രകാരം 7 മണിക്ക് ശേഷം സ്ത്രീകളെ ജോലി ചെയ്യിക്കാനാവില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ആയിരുന്നു വിജ്ഞാപനമെന്നാണ് കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് കോടതിയില്‍ വിശദീകരിച്ചത്. എന്നാൽ ഫാക്ടറീസ് ആക്ട് ഈ കേസില്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കൊവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് അദ്ദേഹം സ്വീകരിച്ചിരുന്നു | Oneindia Malayalam

English summary
Kerala high court order on rejecting females in job vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X