ഫസല്‍ വധക്കേസില്‍ ട്വിസ്റ്റ്; വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്, പിന്നില്‍ സിപിഎമ്മോ ആര്‍എസ്എസ്സോ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം വേണമെന്ന് സഹോദരന് ഹര്‍ജി നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച കേസില്‍ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ മറ്റൊരു കൊലപാതക കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് മൊഴി നല്‍കിയികരുന്നു. അന്വേഷണത്തെ തലശേരി എംഎല്‍എ എഎന്‍ ഷംസീര്‍ സ്വാഗതം ചെയ്തു.

ബാലുശേരി മണ്ഡലത്തില്‍ സച്ചിന് ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം
കൂത്തുപറമ്പില്‍ മോഹനന് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്ത്തകന് കുപ്പി സുബീഷിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണ് എന്നായിരുന്നു കുപ്പി സുബീഷ് പോലീസിന് നല്കിയ മൊഴി. കൂട്ടുപ്രതിയും ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ ഈ മൊഴി പിന്നീസ് സുബീഷ് തിരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫസലിന്റെ സഹോദരന് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും കണ്ണൂരില്‍ പ്രവേശിക്കരുതെന്ന നിബന്ധനയുണ്ട്. ഫസലിനെ കൊലപ്പെടുത്തിയതില്‍ ബന്ധമില്ല എന്നാണ് സിപിഎം നേരത്തെ വ്യക്തമാക്കിയത്. ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട വേളയിലും സിപിഎം നേതൃത്വം ഇക്കാര്യം ആവര്‍ത്തിച്ചു.
നേരത്തെ കേസ് അന്വേഷിച്ച സിബിഐ സംഘം തന്നെയാണ് പുനരന്വേഷണം നടത്തുക. പുതിയ മൊഴിയിലെ കാര്യങ്ങള്‍ കൂടി പരിശോധിക്കും. 2006 ഒക്ടോബറിലാണ് പത്ര വിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. സൈദാര്പള്ളിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്നു. പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ ദൃക്സാക്ഷികളുണ്ടായിരുന്നില്ല. രക്തം പുരണ്ട ടവ്വല്‍ ആര്‍എസ്എസ് ഓഫീസിന് മുമ്പില്‍ നിന്ന് ലഭിച്ചിരുന്നു. ഇതോടെ ആര്‍എസ്എസ് ആണ് സംഭവത്തിന് പിന്നിലെന്ന് പ്രചാരണമുണ്ടായി.
എന്നാല്‍ അന്വേഷണം എത്തിയത് സിപിഎമ്മിലേക്കാണ്. പോലീസും ക്രൈംബ്രാഞ്ചും സിബിഐയും കണ്ടെത്തിയത് സംഭവത്തിന് പിന്നില്‍ സിപിഎം ആണ് എന്നായിരുന്നു. ഇടയ്ക്കിടെ അന്വേഷണ സംഘത്തെ മാറ്റിയ ഇടതുസര്‍ക്കാരിന്റെ നടപടിയും ഈ സംശയത്തിന് ബലമേകി. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണോ സിപിഎം ആണോ എന്ന കാര്യത്തില്‍ പുതിയ അന്വേഷണത്തിലൂടെ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
Recommended Video
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications