ഇനി സ്വകാര്യ പാർട്ടികളിൽ മദ്യം വിളമ്പാം; ആരും ചേദിക്കാൻ വരില്ല, കോടതി ഉത്തരവ് ഇങ്ങനെ...
കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യമാകാമെന്ന് ഹൈക്കോടതി. സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ വ്യക്തിയുടെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി നിർദേശം മുന്നോട്ട് വെച്ചത്.
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാനും ലൈസന്‍സ് വേണം. വിവാഹം, മാമോദീസ, പാർട്ടികൾ തുടങ്ങിയ ചടങ്ങുകളിൽ മദ്യം വിളമ്പാം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ മകളുടെ മാമോദീസയ്ക്ക് മദ്യം വിളമ്പാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ വ്യക്തി കോടതിയിൽ ഹർജി സമർപ്പിച്ചത്.

അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications