കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടുവില്‍ ഹൈക്കോടതി ഇടപെടല്‍; സ്‌കൂളിന്റെ അനുമതി റദ്ദാക്കി

  • By Gokul
Google Oneindia Malayalam News

കൊച്ചി: പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ക്കിടെ പ്ലസ് ടു വില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചെന്നു കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ടുകൊണ്ട് സ്‌കൂളിന്റെ പുതിയ ബാച്ച് ഹൈക്കോടതി തടഞ്ഞു.

അങ്കമാലി തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ സ്‌കൂളിലെ പ്രവേശ നടപടികളാണ് തുറവൂരിലെ തന്നെ സെന്റ് ജോസഫ് സ്‌കൂളിന്റെ പരാതി പ്രകാരം ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. മാനദണ്ഡപ്രകാരം തങ്ങള്‍ക്കാണ് പുതിയ ബാച്ചിന് അവകാശമെന്ന് സെന്റ് ജോസഫ് സ്‌കൂള്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് പ്ലസ് ടു അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

high-court-kerala

പ്ലസ് ടു അനുവദിക്കുമ്പോള്‍ ആദ്യം സര്‍ക്കാര്‍ സ്‌കൂളിനെ പരിഗണിക്കണമെന്നാണ് ചട്ടം. അതിനുശേഷം കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനേയും പിന്നീട് സിംഗിള്‍ മാനേജ്‌മെന്റിനെയും പരിഗണിക്കണം. എന്നാല്‍ ഈ ചട്ടം മറികടന്നാണ് കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിനെ തഴഞ്ഞ് സിംഗിള്‍ മാനേജ്‌മെന്റ് സ്‌കൂളിന് അനുമതി നല്‍കിയതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, പുതുതായി അനുവദിച്ച സ്‌കൂളുകളില്‍ അദ്ധ്യാപക ബാങ്കില്‍ നിന്നും നിയമനം നടത്തണമെന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോവുകയാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ ഇക്കാര്യം കാണിച്ചിട്ടില്ല. ഇതോടെ പുതിയ സ്‌കൂളുകളില്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെ ദിവസവേതനത്തിന് അദ്ധ്യാപകരെ നിയമിക്കേണ്ടിവരും.

English summary
Kerala High Court Calls for Papers Sanctioning New Plus-Two Batches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X