ഇതര സംസ്ഥാന ലോട്ടറി; സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി, നാഗാലാന്റ് ലോട്ടറി ഉടന്‍ എത്തും
കൊച്ചി: കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ക്കുണ്ടായിരുന്ന വിലക്ക് ഹൈക്കോടതി നീക്കി. ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന നിയന്ത്രിക്കുന്ന നിയമ ഭേദഗതി കോടതി റദ്ദാക്കി. ഇതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറികള്‍ കേരളത്തില്‍ വൈകാതെ വില്‍പ്പനയ്ക്ക് എത്തും. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നാണ് വിവരം. നാഗാലാന്റ് ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സ് എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. നാഗാലാന്റ് ലോട്ടറി ഉടന്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തും. ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സിന്റെ ലോട്ടറി വില്‍പ്പനയില്‍ സര്‍ക്കാര്‍ ഇടപെടരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, നിയമവശം പരിശോധിച്ച ശേഷം സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications