Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുമായുള്ള ചങ്ങാത്തമല്ലേ മോന്‍സനെ വളര്‍ത്തിയത്? ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുമായി ചങ്ങാത്തമുണ്ടായിരുന്നതിനാല്‍ അല്ലേ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ ഈ വിധം വളര്‍ന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതായിരുന്നു പരാമര്‍ശം. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഇക്കാര്യം അന്വേഷിക്കണ്ടതല്ലേയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ചോദിച്ചു. മോന്‍സനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുന്‍ ഡ്രൈവര്‍ ഇ വി അജിത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

കേസില്‍ സസ്‌പെന്റ് ചെയ്ത ഐ ജിക്ക് എതിരായ ആരോപണം എന്താണെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇടപെട്ടു എന്നതാണ് കുറ്റമെന്നും കേസിന് വിദേശ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം സാമ്പത്തിക തട്ടിപ്പില്‍ അനിത പുല്ലയിലിന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ എസ് പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

1

പുരാവസ്തു വില്‍പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് ആളുകൡ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് മോന്‍സന്‍ മാവുങ്കലിനെതിരായ കേസ്. പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു.

2

പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയടക്കമുള്ളവര്‍ മോന്‍സന്റെ വീട്ടിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം കാണിച്ചാണ് മോന്‍സന്‍ ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടിയത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

3

ലോക്നാഥ് ബെഹ്റയെ ഈ സിംഹാസനത്തിലിരുത്തിയെടുത്ത ഫോട്ടോ വിവാദങ്ങള്‍ക്ക് പിന്നാലെ പുറത്തായിരുന്നു. ഈ സിംഹാസനം ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പിന്നീട് എന്‍ഫോഴ്സ്മെന്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഈ മാസമാദ്യമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

4

ലോക്നാഥ് ബെഹ്റയെ ഈ സിംഹാസനത്തിലിരുത്തിയെടുത്ത ഫോട്ടോ വിവാദങ്ങള്‍ക്ക് പിന്നാലെ പുറത്തായിരുന്നു. ഈ സിംഹാസനം ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ പിന്നീട് എന്‍ഫോഴ്സ്മെന്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഈ മാസമാദ്യമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

Recommended Video

cmsvideo
    Monson Mavunkal installed spy cameras in massage parlour at his Kochi residence
    5

    ഇതില്‍ രണ്ട് വെള്ളി നാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഈ വെള്ളിനാണയങ്ങള്‍ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ സാധിക്കില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്. ഇതും പറഞ്ഞ് നിരവധി പേരെ മോന്‍സന്‍ പറ്റിച്ചിരുന്നു. ഇതോടൊപ്പം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+