കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് നടന്നത് നിര്‍ബന്ധിത മതംമാറ്റമല്ല; ഹര്‍ജി ഹൈക്കോടതി തള്ളി, യുവതിക്ക് മതപഠനം തുടരാം

Google Oneindia Malayalam News

കൊച്ചി: മലപ്പുറം തേഞ്ഞിപ്പലത്ത് യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതി ഹൈക്കോടതി തള്ളി. യുവതിയുമായും അവരുടെ മകനുമായും ഹൈക്കോടതി ജഡ്ജിമാര്‍ സംസാരിച്ചു. തന്റെ ഇഷ്ടപ്രകാരമാണ് മതംമാറാന്‍ തീരുമാനിച്ചതെന്നും യാതൊരു ബാഹ്യ സമ്മര്‍ദ്ദവുമില്ലെന്നും യുവതി ബോധിപ്പിച്ചു. അതേസമയം, താന്‍ മതംമാറിയിട്ടില്ലെന്ന് മകന്‍ പറഞ്ഞു. ഇരുവരെയും കോഴിക്കോട്ടെ മതപഠന കേന്ദ്രത്തില്‍ തുടരാനും ഹൈക്കോടതി അനുവദിച്ചു.

k

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

യുവതിക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് മതംമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റി എന്നായിരുന്നു പരാതി. യുവതി ജോലി നോക്കിയിരുന്ന സ്ഥാപനത്തിന്റെ ഉടമയും മറ്റൊരു ജീവനക്കാരിയുമാണ് മതംമാറ്റത്തിന് പ്രേരിപ്പിച്ചതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ആദ്യം പരാതി അന്വേഷിച്ച തേഞ്ഞിപ്പലം പോലീസിനോട് യുവതി നിലപാട് വ്യക്തമാക്കിയിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഇക്കാര്യം വിശദീകരിച്ച് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഒരൊറ്റ വ്യക്തിയുടെ ഫോണ്‍വിളി; 11 മന്ത്രിമാര്‍ രാജിവച്ചു; ദില്ലിയിലെ ചടുല നീക്കങ്ങള്‍ ഇങ്ങനെ...ഒരൊറ്റ വ്യക്തിയുടെ ഫോണ്‍വിളി; 11 മന്ത്രിമാര്‍ രാജിവച്ചു; ദില്ലിയിലെ ചടുല നീക്കങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
Lambda variant found in 31 countries | Oneindia Malayalam

പിന്നീടാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. ഹൈക്കോടതി ജഡ്ജിമാരോടും യുവതി നിലപാട് വ്യക്തമാക്കിയതോടെ യുവതിയുടെ ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുമതി നല്‍കി. പരാതിക്കാരനായ ഗില്‍ബര്‍ട്ട് യുവതിയെ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ല. മകന് മേല്‍ അവകാശവാദമുണ്ടെങ്കില്‍ കുടുംബ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ഗില്‍ബര്‍ട്ട്. ഇയാള്‍ ടാക്‌സി ഡ്രൈവറാണ്.

മതംമാറ്റ വാര്‍ത്തകള്‍ പുറത്തുവന്നത് മകന്റെ പഠനത്തെ ബാധിക്കുന്നുവെന്നു യുവതി കോടതിയില്‍ പരാതിപ്പെട്ടു. മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ആരോപിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ യുവതി പരാതി നല്‍കിയാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി.

ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

English summary
Kerala High Court rejected compulsory conversion allegation Against woman in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X