സിനിമാലോകത്തെ ഞെട്ടിച്ച് ഹൈക്കോടതി; ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ പറഞ്ഞത്...അപൂര്‍വം

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല, ചാലക്കുടിയിലും കുമരകത്തും ദിലീപിനെതിരേ ഭൂമി കൈയേറ്റ കേസുണ്ട്. ഈ വിഷയത്തില്‍ കളക്ടറും വിജിലന്‍സും അന്വേഷണം നടത്തുന്നു.

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന് കൂടുതല്‍ തിരിച്ചടിയായിരുന്നു ഹൈക്കോടതിയില്‍ നേരിട്ടത്. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിലീപിന് മുന്നില്‍ ഇനി എന്തു മാര്‍ഗമാണുള്ളതെന്ന് എന്നതാണ് ചോദ്യം. സുപ്രീംകോടതിയില്‍ പോകാമെങ്കിലും ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അവിടെയും തിരിച്ചടിയാകും.

ദിലീപിനെതിരേ കൃത്യമായ തെളിവുണ്ടെന്നാണ് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. പ്രതി പ്രമുഖനാണെന്ന കാര്യവും ഹൈക്കോടതി സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി. ദിലീപിന് ജാമ്യം ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരും സിനിമാ പ്രവര്‍ത്തകരും ആസൂത്രണം ചെയ്തിരുന്നു. എല്ലാം ഇപ്പോള്‍ അവതാളത്തിലായി.

അപൂര്‍വമായ കേസാണിത്

അപൂര്‍വമായ കേസാണിത്

ദിലീപിനെതിരേ കൃത്യമായ തെളിവുണ്ട്. അപൂര്‍വമായ കേസാണിത്. പ്രതി പ്രമുഖ നടനാണ്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗുരുതരമായ സ്വഭാവമുണ്ട്

ഗുരുതരമായ സ്വഭാവമുണ്ട്

കേസിന് ഗുരുതരമായ സ്വഭാവമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം മുഖവിലക്കെടുത്ത ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കാത്തിരിക്കുകയായിരിക്കും നല്ലത്

കാത്തിരിക്കുകയായിരിക്കും നല്ലത്

കേസ് ഡയറി വിശയമായി പഠിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചത്. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന് മുന്നില്‍ സുപ്രീംകോടതിയില്‍ പോകാമെന്നതാണ് ഒരു വഴി. അല്ലെങ്കില്‍ കുറച്ചുകാലം കാത്തിരുന്ന ശേഷം ഹൈക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാം.

ശക്തമായ വാദങ്ങള്‍

ശക്തമായ വാദങ്ങള്‍

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചതിനേക്കാള്‍ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ജാമ്യം നല്‍കാന്‍ സാധ്യതയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ദിലീപിനും മുഖ്യപ്രതി പള്‍സര്‍ സുനിക്കുമെതിരേ സമാനമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

വിരല്‍ചൂണ്ടുന്നത് ദിലീപിലേക്ക്

വിരല്‍ചൂണ്ടുന്നത് ദിലീപിലേക്ക്

കേസിലെ എല്ലാ മൊഴികളും വിരല്‍ചൂണ്ടുന്നത് ദിലീപിലേക്കാണെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നേരത്തെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ പിന്നീട് ദിലീപിനെ മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദത്തെ ഹൈക്കോടതി തള്ളിയതും ദിലീപിന് തിരിച്ചടിയാണ്.

മുഖ്യസൂത്രധാരന്‍

മുഖ്യസൂത്രധാരന്‍

കേസിന്റെ മുഖ്യസൂത്രധാരന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോലീസിന്റെ കേസ് ഡയറി കോടതിയുടെ പരിശോധനയ്ക്കായി കൈമാറിയിരുന്നു. നാല് കെട്ടുകളായാണ് കേസ് ഡയറി പോലീസ് തയ്യാറാക്കിയതും കൈമാറിയതും.

ശക്തമായ വാദങ്ങള്‍

ശക്തമായ വാദങ്ങള്‍

ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആദ്യം ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ച അങ്കമാലി കോടതിയില്‍ ഉന്നയിച്ചതിനെതിനേക്കാള്‍ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിരത്തിയത്.

തെളിവുകള്‍ ലഭിച്ചു

തെളിവുകള്‍ ലഭിച്ചു

ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു. ഈ അന്വേഷണമാണ് ദിലീപ് കുടുങ്ങുന്നതിലേക്ക് എത്തിച്ചത്.

ചരിത്രത്തിന്റെ ഭാഗം

ചരിത്രത്തിന്റെ ഭാഗം

ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷന്‍ എന്ന നിലയില്‍ ശിക്ഷിക്കപ്പെട്ടാല്‍ കേസ് ചരിത്രത്തിന്റെ ഭാഗമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, പ്രതിഭാഗത്തിന്റെ വാദങ്ങളും ഹൈക്കോടതിയില്‍ ശക്തമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു പ്രതിക്ക് ജാമ്യം നല്‍കുന്നത്തുടരന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

19 തെളിവുകള്‍

19 തെളിവുകള്‍

19 തെളിവുകള്‍ ദിലീപിനെതിരേ തങ്ങളുടെ കൈയിലുണ്ടെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. ബലാല്‍സംഗ കുറ്റവും ഗൂഢാലോചനയും ആരോപിക്കപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ പോയാലും ജാമ്യം ലഭിക്കാന്‍ സാധ്യത തീരെ കുറവാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

കരിനിഴല്‍ വീഴ്ത്തും

കരിനിഴല്‍ വീഴ്ത്തും

ജയില്‍വാസം നീണ്ടുപോകുന്നത് നടന്റെ സിനിമാ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല. താര സംഘടനയില്‍ നിന്നും നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. ഇതെല്ലാം പഴയ പോലെ തിരിച്ച് പിടിക്കുക എന്നത് എളുപ്പം സാധ്യമാകുന്ന കാര്യമല്ല.

കേസുകള്‍ നിരവധി

കേസുകള്‍ നിരവധി

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല, ചാലക്കുടിയിലും കുമരകത്തും ദിലീപിനെതിരേ ഭൂമി കൈയേറ്റ കേസുണ്ട്. ഈ വിഷയത്തില്‍ കളക്ടറും വിജിലന്‍സും അന്വേഷണം നടത്തുന്നു. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം താരത്തിന് തലയൂരുക എന്നത് പ്രയാസമുള്ള കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+