കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയും തുണച്ചില്ല; നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിൽ മുന്‍കൂര്‍ ജാമ്യമില്ല

Google Oneindia Malayalam News

കൊച്ചി: ആക്ടിവിസ്റ്റും മോഡലും ആയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. നഗ്ന ശരീരത്തില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു രഹ്ന ഫാത്തിമയ്ക്ക് എതിരായ കേസില്‍. ബിഎസ്എന്‍ മുന്‍ ജീവനക്കാരി കൂടിയാണ് രഹ്ന ഫാത്തിമ.

Recommended Video

cmsvideo
രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയിലും രക്ഷയില്ല

നേരത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ ആളാണ് രഹ്ന ഫാത്തിമ. ഇത് കേരളത്തില്‍ വലിയ വിവാദത്തിനാണ് വഴിവച്ചത്. ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ രഹ്നയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

വിശദമായ വാദം

വിശദമായ വാദം

കുട്ടികളെ കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രഹ്ന ഫാത്തിമയ്ക്ക് എതിരെയുള്ള കേസ്. കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസില്‍ വിശദമായ വാദം കേട്ടിരുന്നു. അതേതുടര്‍ന്നാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

രഹ്നയുടെ വാദം

രഹ്നയുടെ വാദം

കുട്ടികളെ മോശമായി ഉപോഗിച്ചു എന്ന ആക്ഷേപം ശരിയല്ലെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. കലാവിഷ്‌കാരം ആയിരുന്നു തന്റെ ലക്ഷ്യം. അതോടൊപ്പം ആശയപ്രചാരണവും ലക്ഷ്യമിട്ടിരുന്നു എന്നാണ് രഹ്നയുടെ വാദം. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല.

കോടതി പരാമര്‍ശം

കോടതി പരാമര്‍ശം

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റല്ലെന്ന് അത് ചെയ്യുന്നവര്‍ക്ക് തോന്നാം. എന്നാല്‍ നേരെ തിരിച്ച് ചിന്തിക്കുന്നവരും കൂടി സമൂഹത്തിലുണ്ട് എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഇത്തരം കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതോടെ അതിന്‌റെ തലം മാറുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പ്രതീക്ഷിച്ചത് തന്നെ, ഇനി സുപ്രീം കോടതിയിലേക്ക്

പ്രതീക്ഷിച്ചത് തന്നെ, ഇനി സുപ്രീം കോടതിയിലേക്ക്

ഇത്തരം ഒരു വിധി പ്രതീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് രഹ്ന ഫാത്തിമ ഒരു മാധ്യമത്തോടെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ വാദങ്ങളില്‍ കോടതി നടത്തിയ ഇടപെടലുകളില്‍ തന്നെ ഇത് വ്യക്തമായിരുന്നു എന്നാണ് രഹ്ന പറയുന്നത്. കോടതി വിധിയില്‍ നിരാശയുണ്ടെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പോക്‌സോ അടക്കം

പോക്‌സോ അടക്കം

സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എരണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇപ്പോള്‍ രഹ്നയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരം ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വീട്ടില്‍ റെയ്ഡ്

വീട്ടില്‍ റെയ്ഡ്

കേസ് എടുത്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ലാപ്‌ടോപ്പ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയിന്റ്, ബ്രഷ് തുടങ്ങി സാധനങ്ങള്‍ അന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിരുന്നു.

അവരുടെ പ്രശ്‌നം നഗ്നത തന്നെ! അമ്മയും മകനും തമ്മിലുള്ള അശ്ലീലം എന്നുപറഞ്ഞ് നടക്കും- രഹ്നയുടെ പങ്കാളിഅവരുടെ പ്രശ്‌നം നഗ്നത തന്നെ! അമ്മയും മകനും തമ്മിലുള്ള അശ്ലീലം എന്നുപറഞ്ഞ് നടക്കും- രഹ്നയുടെ പങ്കാളി

English summary
Kerala High Court rejects Rehana Fathima's anticipatory bail plea on body painting case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X