വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി: സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തം
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ പര്യാപ്തമായതിനാല്‍ പ്രത്യേക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കിയത്.
കൊവിഡിന്‍റെ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും വോട്ടെണ്ണല്‍ ദിനത്തില്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗങ്ങളില്‍ തീരുമാനം എടുത്തുവെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
Recommended Video


വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഒരിടത്തും വിജയാഹ്ളാദങ്ങള്‍ അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധിയും കോടതിയെ അറിയിച്ചു. എന്നാല്‍ നിലവില്‍ തന്നെ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറായിട്ടില്ല.
അതിനാല്‍ മെയ് രണ്ടിന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത് സര്‍വ്വ കക്ഷി യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ ആരും പങ്കെടുത്തില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ച മുന്നൊരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications