കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ അനുമതിയില്ലാതെ സ്വകാര്യ സ്കുളികളിൽ മതപഠനം വേണ്ടെന്ന് ഹൈക്കോടതി: മതേതരത്വത്തിന് എതിരെന്ന്!!

Google Oneindia Malayalam News

കൊച്ചി: സർക്കാർ അംഗീകാരമുള്ള സ്കൂളുകളിലെ മതപഠനത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സർക്കാർ അനുമതിയില്ലാതെ സ്കൂളുകളിൽ മതപഠനം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരത്തെ ഹിദായ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ വിധി പറയുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

കാസർഗോട്ടെ അധ്യാപികയുടെ മരണം: സഹപ്രവർത്തകനായ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽകാസർഗോട്ടെ അധ്യാപികയുടെ മരണം: സഹപ്രവർത്തകനായ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ

പ്രസ്തുത സ്കൂളിൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സ്കൂളിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെയാണ് സ്കൂൾ മാനേജ്മെന്റ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്കൂൾ അടച്ചുപൂട്ടിയ നടപടിയും കോടതി ശരിവെച്ചു.

scool-1579

സ്കൂളുകളിൽ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. മതം പ്രചരിപ്പിക്കുന്നതിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ പൊതു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാർ അനുമതിയില്ലാതെ ഇല്ലാതെ സ്കൂളുകളിൽ മതപഠനം പാടില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

English summary
Kerala high court says no religous education in schools without govt approval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X