കേരളത്തിലെ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല, കടകൾ തുറക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനം വേണം; ഹൈക്കോടതി
കൊച്ചി: കൊവിഡ് വ്യാപനത്തിനിടെ കേരളത്തിൽ ആൾക്കൂട്ടനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് കേരള ഹൈക്കോടതി. കടകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി ചൂണ്ടിക്കാണിച്ചു. തുണിക്കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
പൊതു ഇടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശനമുന്നയിച്ചു. സംസ്ഥാനത്ത് ആകെയുള്ളത് ജനങ്ങൾ മാസ്ക് ധരിക്കുന്നു എന്നുള്ളത് മാത്രമാണെന്നും കേരളത്തിൽ പൊതു ഇടങ്ങളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടിആർ രവി അഭിപ്രായപ്പെട്ടു.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
അതേ സമയം വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിദഗ്ധ സമതി മുന്നോട്ടുവെക്കുന്ന ശുപാർശ നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതേ ഹർജിയിൽ നിലപാട് അറിയിക്കുന്നതിനായി അടുത്ത ആഴ്ച വ്യാഴാഴ്ച വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications