കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം ജീവനക്കാരുടെ അവകാശം; ശമ്പള ഉത്തരവ് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Google Oneindia Malayalam News

കൊച്ചി: സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി. സിംഗില്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുക മേയ് 20ന്.

salary challenge

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രത്യേക ഉത്തരവിലൂടെ പിടിച്ചുവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവില്‍ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാത്രം. പണം എങ്ങനെ ചെലവഴിക്കുന്നു എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. നിയമപ്രശ്‌നമാകുമ്പോള്‍ കോടതിക്ക് നിയമപരമായിട്ടേ കാണാനാകുവെന്ന് കോടതി വ്യക്തമാക്കി. ശമ്പളം മാറ്റിവയ്ക്കുന്ന ഉത്തരവിനെതിരെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും എപ്പോള്‍ തിരികെ നല്‍കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പോലെ തിരഞ്ഞെടുക്കാനുള്ള അവകാശം കേരളത്തിലെ ജീവനക്കാര്‍ക്കില്ല, അതിനാല്‍ മാറ്റിവയ്ക്കല്‍ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്ന് ഹര്‍ജികള്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ സാലറി കട്ടല്ല, താല്‍ക്കാലികമായി മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അഡ്വക്കെറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചു. 8000 കോടി രൂപയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് വേണ്ടത്. സൗജന്യ റേഷനും സാമൂഹിക അടുക്കളയും ക്ഷേമ പെന്‍ഷന്‍ വിതരണവും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു. ഇതു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച് സര്‍ക്കരിന് ശമ്പളം പിടിക്കാമെന്നും അഡ്വക്കെറ്റ് ജനറല്‍ വാദിച്ചു.

എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ശമ്പളം മാറ്റിവയ്ക്കാനുള്ള ന്യായീകരണമല്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പള ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും പണം എന്തിന് വേണ്ടി ചെലവാക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരവിനെതിരെ സര്‍ക്കാരിന് അപ്പീലിന് പോകാന്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
സാലറി ചലഞ്ച് സര്‍ക്കുലര്‍ കത്തിച്ച് അധ്യാപകരുടെ പ്രതിഷേധം | Oneindia Malayalam

അതേസമയം, കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി വിധിയായതിനാല്‍ കേരളത്തിന് മാത്രമല്ല, കേന്ദ്രത്തിനും ഇത് ബാധകമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിധി പകര്‍പ്പ് വന്നതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിശോധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

English summary
Kerala High Court stayed State Government salary challenge for two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X