'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: നടി സണ്ണി ലിയോണിക്കെതിരായ പരാതിയില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസിന് ആണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. സണ്ണി ലിയോണിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണം എന്നായിരുന്നു സണ്ണി ലിയോണിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് സണ്ണി ലിയോണിയുടെ ഹര്‍ജി പരിഗണിച്ചത്. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. വാലന്റൈന്‍സ് ഡേ പരിപാടിക്ക് 30 ലക്ഷം വാങ്ങി വഞ്ചിച്ചു എന്നാണ് സണ്ണി ലിയോണിക്ക് എതിരായ പരാതി. പണം വാങ്ങിയ ശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് ആണ് സണ്ണി ലിയോണിക്കെതിരെ പരാതി നല്‍കിയത്.

ഇതോടെയാണ് സണ്ണി ലിയോണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി സണ്ണി ലിയോണി വഞ്ചിച്ചു എന്നാണ് ഷിയാസിന്റെ പരാതി. ഇത് പ്രകാരം വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളായിരുന്നു സണ്ണി ലിയോണിക്ക് എതിരെ ചുമത്തിയിരുന്നത്.

സണ്ണി ലിയോണിയെ ഒന്നാം പ്രതിയാക്കിയും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, മാനേജര്‍ സണ്ണി രജനി എന്നിവരെ കൂട്ടുപ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പലപ്പോഴായി മാനേജര്‍ മുഖേന പണം കൈപ്പറ്റി എന്നും എന്നാല്‍ 2019 ലെ വാലന്റൈന്‍സ് ഡേയ്ക്ക് നടത്താനിരുന്ന പരിപാടിയുടെ തലേന്ന് സണ്ണി ലിയോണി പിന്മാറി എന്നുമാണ് ഷിയാസിന്റെ പരാതിയില്‍ പറയുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, മാനേജര്‍ സണ്ണി രജനി എന്നിവരും ചോദ്യം ചെയ്യലിനു വിധേയരായിരുന്നു. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസമാണ് വഞ്ചനാ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സണ്ണി ലിയോണി ഹൈക്കോടതിയെ സമീപിച്ചത്.

ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെ പരാതിക്കാരന്‍ തന്നെയാണ് പറ്റിച്ചത് എന്നാണ് സണ്ണി ലിയോണി ഹൈക്കോടതിയെ അറിയിച്ചത്. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകര്‍ ഇതിനു 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളില്‍ പലതവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14 നു വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയാറായിട്ടുണ്ടായിരുന്നു. പിന്നീട് ഷോ സംബന്ധിച്ച വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സണ്ണി ലിയോണി പ്രസിദ്ധപ്പെടുത്തിയിരുന്നു.

എന്നാല്‍ ജനുവരി അവസാനത്തിന് മുമ്പ് പണം മുഴുവന്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും അത് തന്നില്ല. തനിക്ക് പണം നല്‍കാത്തതിനാലാണ് ഷോ നടത്താത്തത് എന്നാണ് സണ്ണി ലിയോണി പറയുന്നത്.












Click it and Unblock the Notifications