കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി സമരത്തിന് ഹൈക്കോടതി സ്‌റ്റേ; അപൂര്‍വ ഇടപെടല്‍, നിരീക്ഷണം ഇങ്ങനെ...

Google Oneindia Malayalam News

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് സമരം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസാണ് എന്ന് നിരീക്ഷിച്ചാണ് കോടതി സമരം സ്‌റ്റേ ചെയ്തത്. തൊഴിലാളി സമരത്തില്‍ കോടതി ഇടപെടുന്നത് അപൂര്‍വമാണ്.

01

ഒക്ടോബര്‍ രണ്ടിനാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കലും അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണവും പിന്‍വലിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ഇടക്കാല ആശ്വാസം പ്രഖ്യാപിക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ സമരം പ്രഖ്യാപിച്ചത്.

കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടുകര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടു

എന്നാല്‍ പണിമുടക്കാനുള്ള നീക്കം ചോദ്യം ചെയ്ത് എംഡി ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പ്രഖ്യാപിക്കും. സമരം ചോദ്യം ചെയ്ത് വേറെയും ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസ് ആണെന്ന് കോടതി നിരീക്ഷിച്ചു. സമരം പ്രഖ്യാപിക്കുമ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള സമയം ആവശ്യമാണ്. ജീവനക്കാര്‍ അതിന് തയ്യാറായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയില്‍ ടോമിന്‍ തച്ചങ്കരി നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തുവരുന്നുണ്ട്. ഇദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റണമെന്ന് ഭരണപക്ഷ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

English summary
Kearal High Court stays KSRTC strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X