• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നതെന്ന് കോടതി

കൊച്ചി: യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 30ന് മൂവരുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും. അതേസമയം ഭാഗ്യലക്ഷ്മി അടക്കമുളളവരെ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി വിമർശിച്ചു.

വിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഗായകന്‍ മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാം

പ്രതികളുടെ പ്രവൃത്തി തെറ്റായ സന്ദേശം നൽകുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അടിക്കാൻ തയ്യാറാണെങ്കിൽ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നത് എന്നും ഹൈക്കോടതി ചോദിച്ചു.

വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ തന്റെ യൂട്യൂബ് ചാനലില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. പേര് പറയാതെ പ്രമുഖരായ സ്ത്രീകളുടെ പേരില്‍ അശ്ലീല കഥകളും മറ്റുമായിരുന്നു ഇയാളുടെ വീഡിയോയുടെ ഉളളടക്കം. ഈ വീഡിയോ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും വിജയ് പി നായരെ തേടിപ്പിടിച്ച് ചെന്ന് കയ്യേറ്റം ചെയ്തത്. ഇയാളെ മര്‍ദ്ദിക്കുകയും കരിമഷി ദേഹത്ത് ഒഴിക്കുകയുമുണ്ടായി. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിജയ് പി നായരുടെ പരാതിയില്‍ ആണ് പോലീസ് കേസെടുത്തത്.

കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടി

നേരത്തെ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്‌ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തത് എന്നും കോടതി വിമര്‍ശിച്ചു. സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്‍മാറാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

cmsvideo
  Bhagyalakshmi's got stay against arrest | Oneindia Malayalam

  പുതിയ പരീക്ഷണവുമായി കോണ്‍ഗ്രസ്- ലീഗ് നേതൃത്വം, വെൽഫെയർ പാർട്ടി ധാരണയ്‌ക്കെതിരെ പി ജയരാജൻ

  English summary
  Kerala High Court to declare verdict in anticipatory bail plea of Bhagyalakshmi and others on 30th
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X