കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി! കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം കോടതി ശരിവച്ചു!

നിയമനങ്ങളില്‍ ക്രമക്കേടോ സ്വജനപക്ഷപാതമോ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കാനാണ് കോടതി ഉത്തരവ്. നിയമന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോകായുക്ത 2007ല്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.

ലോകായുക്തയുടെ ഉത്തരവുകളില്‍ ചിലത് അനാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമനങ്ങളില്‍ ക്രമക്കേടോ സ്വജനപക്ഷപാതമോ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. നിയമിച്ചവരെ സ്ഥിരപ്പെടുത്താനും എല്ലാവിധ ആനുകൂല്യങ്ങളും കുടിശിക അടക്കം രണ്ടു മാസത്തിനുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

kerala university

2008ല്‍ നടന്ന അസിസ്റ്റന്റ് നിയമനമാണ് വിവാദമായത്. രാഷ്ട്രീയക്കാരുടെയും ഉന്നതരുടെയും വേണ്ടപ്പെട്ടവരെ അന്തിമ പട്ടികയില്‍ തിരുകിക്കയറ്റി എന്നതായിരുന്നു ആരോപണം. നേരത്തെ കേസ് പരിഗണിച്ച ലോകായുക്ത ഇവരെ പിരിച്ചുവിടാനും ഉത്തരവിട്ടിരുന്നു.

നിയമന നടപടികളില്‍ മാത്രമാണ് അപാകത ഉണ്ടായതെന്നും നിയമനത്തില്‍ അപാകതയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

English summary
kerala high court upholds university assistant appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X