കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂബർ ഡ്രൈവർക്കെതിരെ കേസെടുത്തതെന്തിന്? അറസ്റ്റ് കോടതി തടഞ്ഞു, പോലീസിന് വിമർശനവും!

  • By Akshay
Google Oneindia Malayalam News

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ കൊച്ചിയിലെ യൂബർ ഡ്രൈവർ ഷെഫീഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ആക്രമണത്തിനെതിരായ യുവാവിനെതിരെ കേസ് എടുത്ത പോലീസ് നടപടിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. അടിയന്തരമായി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

പോലീസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച കോടതി ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മരട് സബ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. പോലീസിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കേസിൽ തുടർ നടപടികൾ ഉണ്ടാകുക. വൈറ്റില ജങ്ഷനില്‍വച്ചാണ് കഴിഞ്ഞ ബുധനാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദനമേറ്റത്.

യുവതികളുടെ പേരിൽ നിസാര കേസ്

യുവതികളുടെ പേരിൽ നിസാര കേസ്

ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്.എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്.

അടികൊണ്ടവന് ജാമ്യമില്ല വകുപ്പ്

അടികൊണ്ടവന് ജാമ്യമില്ല വകുപ്പ്

എന്നാൽ തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

യാത്രക്കാരനെ ഇറക്കി വിടണം

യാത്രക്കാരനെ ഇറക്കി വിടണം

സ്ത്രീകളെ കയറ്റാന്‍ വൈറ്റിലയില്‍ എത്തിയ ഷെഫീഖിനോട് വണ്ടിയിലെ യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ തര്‍ക്കം തുടങ്ങിയത്.

ഷെയർ ടാക്സി

ഷെയർ ടാക്സി

ഷെയര്‍ടാക്‌സി സംവിധാനത്തിലൂടെയാണ് നിങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവര്‍ സമ്മതിച്ചില്ല.

കരിങ്കല്ല് കൊണ്ട് തലക്കിട്ടടിച്ചു

കരിങ്കല്ല് കൊണ്ട് തലക്കിട്ടടിച്ചു

തര്‍ക്കത്തിനിടെ കരിങ്കല്ല് കൊണ്ട് തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തുവെന്ന് ഷെഫീഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഡ്രൈവർ അസഭ്യം പറഞ്ഞു

ഡ്രൈവർ അസഭ്യം പറഞ്ഞു

എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.

English summary
Kerala High court urges not to arrest Uber driver, who said to have assualted by women passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X