കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് അടക്കം 26 പേര്‍ ക്വാറന്റൈനില്‍; ഹൈക്കോടതി അടച്ചിടില്ല; കേസുകള്‍ കുറയ്ക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതി അടച്ചിടേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. കൊറോണ ബാധിച്ച പോലീസുകാരന്‍ കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ജസ്റ്റിസ് സുനില്‍ തോമസ് ഉള്‍പ്പെടെ 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. എങ്കിലും കോടതി പൂര്‍ണമായി അടച്ചിടേണ്ടെന്ന് ഭരണനിര്‍വഹണ സമിതി, എജി ഓഫീസ്, അഭിഭാഷക സംഘടന ഭാരവാഹികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

k

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

അഭിഭാഷകരെ കോടതിയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കില്ല. അഭിഭാഷകര്‍ എത്താത്ത കേസുകള്‍ മാറ്റിവയ്ക്കും. കേസുകള്‍ പരിഗണിക്കുന്നത് കുറയ്ക്കുകയും ചെയ്യും. പൂര്‍ണണമായി അടച്ചിടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ഈ മാസം 30 വരെ ഹൈക്കോടതി അടച്ചിടണമെന്നായിരുന്നു അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് അവര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍

നേരത്തെ കൊറോണ രോഗം വ്യാപിച്ച ഘട്ടത്തില്‍ രാജ്യത്തെ പല ഹൈക്കോടതികളും അടച്ചിട്ടിരുന്നു. ചിലര്‍ കേസുകള്‍ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രതിസന്ധി കുറഞ്ഞതോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള ഹൈക്കോടതിയും നേരത്തെ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. അടിച്ചിടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയായി.

കാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണംകാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണം

7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

English summary
Kerala High Court will not be closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X