വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; 'കള്ളപരാതികള്‍ തിരിച്ചറിയാനാകുന്നില്ല'
ഡിജിപി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമാണെന്നുളള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി വിജിലന്‍സിനെതിരെ ആഞ്ഞടിച്ചത്.
കൊച്ചി: വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സിന് കള്ളപരാതികള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഡിജിപി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമാണെന്നുളള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി വിജിലന്‍സിനെതിരെ ആഞ്ഞടിച്ചത്.
വിജിലന്‍സ് ഒരു പ്രത്യേക അന്വേഷണവിഭാഗമല്ലെന്നും കേരള പോലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശങ്കര്‍റെഡ്ഡിക്കെതിരെ ഹര്‍ജിയുമായി വന്ന പായിച്ചിറ നവാസിനെതിരെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications