കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം വാങ്ങാന്‍ പുറത്ത് പോകാന്‍ പറ്റാത്ത സാഹചര്യം; ഓണ്‍ലൈനായി മദ്യം എത്തിക്കണമെന്ന് ഹരജി; പിഴ

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി. ആലുവ സ്വദേശിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതി ഇയാളോട് പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം എന്താണെന്ന്് പോലും ചിലര്‍ക്ക് മനസിലാവുന്നില്ലെന്നും അത് വേദനാ ജനകമാണെന്നും കോടതി വിലയിരുത്തി.

കൊറോണയുടെ പശ്ചാത്തലത്തില്‍ വലിയ ക്രമീകരണങ്ങളുമായി മുന്നോട്ട്് പോകുന്ന സര്‍ക്കാരിനെതിരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. എന്നാല്‍ ബീവറേജ് ഷോപ്പുകള്‍ അടച്ചിടില്ലെന്ന ഉറച്ച് നിലപാടിലാണ് സര്‍ക്കാര്‍. മദ്യം വാങ്ങാന്‍ വരുന്നവരും ജീവനക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പക്ഷം.

ഹരജി

ഹരജി

കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ആലുവ സ്വദേശി ജി.ജ്യോതിഷാണ് ഹരജിക്കാരന്‍. കൊറോണ രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്ത് നിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനായി ലഭ്യമാക്കണമെന്നും ഹരജിയില്‍ പറയുന്നു. ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ഹരജിക്കാരന്‍ ചൂണ്ടികാട്ടുന്നു

 നാല് ലക്ഷം ആളുകള്‍

നാല് ലക്ഷം ആളുകള്‍

ദിനം പ്രതി മൂന്ന് മുതല്‍ നാല് ലക്ഷം വരെ ആളുകള്‍ മദ്യം വാങ്ങാന്‍ ബീവറേജ് ഔട്ട്‌ലെറ്റില്‍ എത്തുന്നുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടികാട്ടി. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കൂട്ടം കൂടി നില്‍ക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്‌ക്കോയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

ഹൈക്കോടതി

ഹൈക്കോടതി

എന്നാല്‍ ഇതിനെിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. ഹരജിക്കാരനോട് കോടതി വലിയ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നായിരുന്നു ഹരജി പരിഗണിക്കവേ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ പ്രതികരണം. ഹരജി തള്ളിയ കോടതി ജ്യോതിഷിനോട് അമ്പതിനായിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

കേരളത്തില്‍ ബീവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു മീറ്റര്‍ വിട്ടു നിന്ന് മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പുറമേ ജീവനക്കാരും മദ്യം വാങ്ങാനെത്തുന്നവരും മാസ്‌ക് ധരിക്കണമെന്നും വരുന്നവര്‍ക്കായി സാനിറ്ററൈസര്‍ വെക്കുന്നതടക്കമുള്ള നടപടികളും വെബ്‌ക്കോ സ്വീകരിക്കണമെന്നും കേര്‍ള സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പിന്നാലെ കണ്ണൂര്‍ തലശ്ശേരിയിലെ ബീവറേജ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ മദ്യം വാങ്ങുന്നവാന്‍ ഒരു മീറ്റര്‍ അകലത്തില്‍ നില്‍ക്കുന്ന ആളുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ സ്്റ്റാന്റിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന രീതിയിലായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

English summary
Kerala Highcourt Reject Petition Bringing alcohol Through Online and Asked to Pay Fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X