ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല; ഹൈക്കോടതി
കൊച്ചി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളു.
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ചാൽ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതി പറഞ്ഞത്.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്ന പേരിൽ കൊല്ലം പുനലൂർ സ്വദേശിയായ യുവാവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. മലയാളികളായ ഇരുവരും ഓസ്‌ട്രേയിൽ വെച്ച് ഫേസ്ബുക്കിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹർജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അതേസമയം ഇന്ന് സുപ്രീംകോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിപ്പിച്ചിരുന്നു. വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് ആണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി
എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മദ്യ ലഹരിയിൽ ക്ലാസ്സിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലാണ് സുപ്രിം കോടതി നടപടി. സംഭവത്തിൽ സുപ്രീംകോടതി പ്രൊഫസറിനെയും കോളജിനെയും കുറ്റവിമുക്തമാക്കി.












Click it and Unblock the Notifications