കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലങ്ങൾ ഈ വെബ്‌സൈറ്റുകളില്‍ അറിയാം

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലങ്ങൾ ഈ വെബ്‌സൈറ്റുകളില്‍ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം; ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും പി ആ ര്‍ഡി യുടേയും വെബ്സൈറ്റുകളില്‍ ഫലം വിദ്യാർത്ഥികൾക്ക് പരിശോധിക്കാൻ സാധിക്കും.

exam

4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഫല പ്രസിദ്ധീകരണത്തിന് ശേഷമുളള ഉത്തര കടലാസുകളുടെ പുനർ മൂല്യ നിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് വേണ്ടി ഫീസടയ്ക്കാം എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബര്‍ രണ്ടാണ് അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി. അതത് സ്കൂൾ പ്രിൻസിപ്പൽമാർ ഡിസംബർ 3 - നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം.

ഗാര്‍ഹിക പീഡനത്തെ സ്ത്രീകളും ന്യായീകരിക്കുന്നു; ഏറ്റവും കൂടുതല്‍ തെലങ്കാനയില്‍, കേരളത്തില്‍ 52 %ഗാര്‍ഹിക പീഡനത്തെ സ്ത്രീകളും ന്യായീകരിക്കുന്നു; ഏറ്റവും കൂടുതല്‍ തെലങ്കാനയില്‍, കേരളത്തില്‍ 52 %

പേപ്പർ ഒന്നിന് ഫീസ്:-

Recommended Video

cmsvideo
എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

പുനർ മൂല്യ നിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോ കോപ്പിക്ക് 300 രൂപയും ആണ് വിദ്യാർത്ഥികൾ നൽകേണ്ടത്
ഈ വെബ്സൈറ്റുകളിൽ നിന്നും പരീക്ഷാ ഫലം ലഭ്യമാണ്.
www.keralresults.nic.in, www.dhsekerala.gov.in,
www.prd.kerala.gov.in,
www.results.kite.kerala.gov.in, www.kerala.gov.in

English summary
kerala Higher Secondary first year results published; Results are known on these websites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X