ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി; പുതുക്കിയ തിയ്യതി പിന്നീട്
തിരുവനന്തപുരം: കേരളത്തില്‍ ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ പ്രായോഗിക പരീക്ഷകള്‍ മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരമാനം. കൊറോണ വ്യാപനം കുറഞ്ഞാല്‍ മെയ് മാസത്തില്‍ പരീക്ഷ നടത്തിയേക്കും. കുറഞ്ഞില്ലെങ്കില്‍ പരീക്ഷ ഒഴിവാക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തിയറി പരീക്ഷകളുടെ മാര്‍ക്ക് അടിസ്ഥാനമാക്കി പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് നിശ്ചയിക്കും.
Recommended Video
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

ഇപ്പോള്‍ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷന് മുമ്പില്‍ ഇന്ന് ഹാജരാകും.












Click it and Unblock the Notifications