പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 84.33, കൂടുതല്‍ കോഴിക്കോട്, കുറവ് പത്തനംതിട്ടയില്‍
Recommended Video
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് ഇത്തവണത്തെ വിജയം. ഉപരിപഠനത്തിന് യോഗ്യത നേടിയത് 311375 വിദ്യാര്‍ത്ഥികള്‍ വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.44 ശതമാനം) കുറവ് പത്തനംതിട്ട( 78 ശതമാനം)യിലുമാണ്.
14224 കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 183 കുട്ടികള്‍ 1200 മാര്‍ക്കും നേടി. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 71 ആണ്.
വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം. prd live, Saphalam 2019, iExaMS എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും












Click it and Unblock the Notifications