കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത പോളിങില്‍ നേതാക്കള്‍ക്ക് ആശങ്കയോ ?

  • By Pratheeksha
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോളിങ് കുതിച്ചുയര്‍ന്നപ്പോള്‍ രാഷ്ട്രീയ കക്ഷികളും നേതാക്കളും ആശങ്കയിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോളിങ് കൂടിയതാണ് നേതാക്കളില്‍ ആശങ്കയുണര്‍ത്തുന്നത്. കൂടുതലായി വന്നു ചേര്‍ന്ന വോട്ടുകള്‍ ആരെ തുണക്കുമെന്ന കാര്യം വ്യക്തമല്ല. ഇടതു അനുഭാവം പുലര്‍ത്തുന്ന മണ്ഡലങ്ങളിലെല്ലാം ഇത്തവണ നല്ല പോളിങായിരുന്നു.കണ്ണൂരുള്‍പ്പെടെയുളള ജില്ലകളിലെല്ലാം ഇടതു കോട്ടകളില്‍ വോട്ടര്‍മാരുടെ എണ്ണം കൂടുതലായിരുന്നത് ശ്രദ്ധേയമാണ് .

പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുളള കാസര്‍്‌ക്കോട്ടും കണ്ണൂരും വൈകിട്ട് മൂന്നു മണിയോടെ പോളിങ് അറുപതു ശതമാനത്തിലധികമായിരുന്നു. ജാതി മത പ്രായ വ്യത്യാസമില്ലാതെ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തിയ കാഴ്ച്ചയായിരുന്നു. പൊതുവേ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പോളിങ് ശതമാനം കൂടുമ്പോള്‍ ഇടതുപക്ഷത്തിനെ പ്രതികൂലമായി ബാധിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ വോട്ടിങ് ശതമാനം കൂടിയത് എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല. ഇരു കക്ഷികള്‍ക്കു ഇതില്‍ ആശങ്കയുണ്ട്

voting-photo-vatakara-

ബിജെപി ബി ഡി ജെ എസ് സഖ്യങ്ങളും ഉത്തരമലബാറില്‍ നല്ല പോരാട്ടമാണ് കാഴ്ച്ചവച്ചതെന്നതും ശ്രദ്ധേയമാണ്.ഒടുവില്‍ പോളിങ് 74.00 ശതമാനമാണ് രേഖപ്പെടുത്തിയത് . എട്ടു ജില്ലകളില്‍ 70 ശതമാനത്തിലുമേലാണ് പോളിങ്. കോഴിക്കോടാണ് ഏറ്റവും മുന്നില്‍ 73.39 ശതമാനം പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ്ഏറ്റവും കുറവ് പോളിങ്. 67.77 ശതമാനം.

English summary
on the basis of kerala's highest polling percentage,political leaders are confusing on the result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X