സംസ്ഥാനത്ത് ഈ ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി, തമിഴ്നാട്ടിൽ അവധി തുടർച്ചയായ 4 ദിവസം
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ആഘോഷമായ തൈപ്പൊങ്കല്‍ ഈ വരുന്ന 15ാം തിയ്യതി വ്യാഴാഴ്ചയാണ്. നീണ്ട അവധിയാണ് സംസ്ഥാനത്ത് പൊങ്കലിനോട് അനുബന്ധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 15 മുതല്‍ 18 വരെ നാല് ദിവസമാണ് പൊങ്കല്‍ അവധി.
ജനുവരി 18 ഞായറാഴ്ച കൂടി ആയതോടെയാണ് നാല് ദിവസത്തെ തുടര്‍ അവധി ദിവസങ്ങള്‍ ലഭിക്കുന്നത്. ജനുവരി 10 മുതല്‍ 16 വരെ നീളുന്ന ഏഴ് ദിവസത്തെ അവധിയാണ് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്ക് ലഭിക്കുക. 17ന് സ്‌കൂളുകള്‍ തുറക്കും. തമിഴ്‌നാടിനെ കൂടാതെ തെലങ്കാനയിലും പൊങ്കല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിലെ കര്‍ണാടകയിലും പൊങ്കല്‍ ആഘോഷിക്കാറുണ്ട്.

അതേസമയം പൊങ്കലിന് കേരളത്തിനുമുണ്ട് അവധി. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ജനുവരി 15ന് പ്രാദേശിക അവധിയുളളത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ഈ വരുന്ന വ്യാഴാഴ്ച അവധി.കഴിഞ്ഞ വര്‍ഷവും പൊങ്കല്‍ ദിനത്തില്‍ ഈ ജില്ലകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു.
ഔദ്യോഗിക കലണ്ടര്‍ പ്രകാരം ഇനി ഈ മാസം ഒരു അവധി കൂടിയാണ് സംസ്ഥാനത്ത് വരുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് പൊതു അവധിയുളളത്. ഫെബ്രുവരിയില്‍ പൊതു അവധി ദിവസങ്ങള്‍ ഒന്നും തന്നെ ഇല്ല. മാര്‍ച്ചില്‍ 20ാം തിയ്യതിലെ റംസാന് ആണ് ഇനി അടുത്ത പൊതു അവധി ദിവസം ഉളളത്.












Click it and Unblock the Notifications