Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുകൾ രാത്രി 9 വരെ, പൊതുപരിപാടികൾ 2 മണിക്കൂർ; കേരളത്തിൽ കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാ നിയന്ത്രണങ്ങളും കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പൊതുപരിപാടികള്‍ അടക്കമുള്ള പരിപാടികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

covid

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുവദിക്കുള്ളൂ. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂര്‍ മാത്രമായി നിജപ്പെടുത്തണം. കൂടുതല്‍ പേര്‍ പങ്കെടുക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന വേണം. ഹോട്ടലുകളും കടകളും 9 മണിവരെ മാത്രം. ഹോട്ടലുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാവൂ.

പൊതുപരിപാടികളില്‍ സദ്യ പാടില്ല. പകരം പായ്ക്കറ്റ് ഫുഡ് നല്‍കാവുന്നതാണ്. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഫുഡ് നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍, മാളുകളില്‍ നടക്കുന്ന വില്‍പ്പന മേളകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കും. വാര്‍ഡ് തല നിരീക്ഷണവും ക്വാറന്റീനും കര്‍ശനമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

Recommended Video

cmsvideo
    KK shailaja teacher against lack of vaccine

    ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+