കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൗസ് ബീഫ് പരിശോധന: ഫെഡറല്‍ സംവിധാത്തോടുള്ള വെല്ലുവിളി, മോദിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ബീഫ് നല്‍കുന്നണ്ടെന്ന് ആരോപിച്ച് കേരള ഹൗസില്‍ പരിശോധന നടത്തിയതില്ർ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിശോധന ഫെഡറല്‍ സംവിധാത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

പോലിസ് കേരളാ ഹൗസില്‍ കേറി പരിശോധന നടത്തിയത് തെറ്റാണ്. കേരള ഹൗസ് ഹോട്ടലല്ല, ഇത് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. അവിടെ അതിക്രമം കാണിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ നടത്തിയ മുഖാമുഖത്തിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ommnchandi

നേരത്തെ സംഭവത്തില്‍ ദില്ലി പോലിസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ദില്ലി പോലിസ് ഏതറ്റം വരെ പോയി എന്നറിയില്ല, പത്രങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു. ഏതെങ്കിലും പരാതി പരിശോധിക്കാനാണെങ്കില്‍ അതിനു പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്.

കേരളാ ഹൗസിലെ പരിശോധനയില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. ഡല്‍ഹി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ല. പ്രതിഷേധം അറിയിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കത്തു നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

English summary
Kerala House on a complaint that it serves beef, Kerala Chief Minister Oommen Chandy wrote to PM Narendra Modi saying that the action taken by Delhi Police is highly condemnable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X